അപേക്ഷ മേയ് 27 വരെ
:ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ജൂലായ് 12-ന് നടത്തും. ഏപ്രിൽ 27 മുതൽ മേയ് 27 വരെ അപേക്ഷിക്കാം. ബെംഗളൂരു, ചെന്നൈ, ഡൽഹി ഉൾപ്പെടെ 13 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും.
യോഗ്യത: 55 ശതമാനം മാർക്കോടെ എം.എസ്‌സി./എം.എ. തത്തുല്യ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. ഉയർന്നപ്രായം സെപ്റ്റംബർ 30-ന് 28 വയസ്സ്.
150 ഫെലോഷിപ്പുകളാണ് ഈവർഷം അനുവദിക്കുക. ഇതിൽ 120 ഫെലോഷിപ്പുകൾ ലൈഫ് സയൻസസിന് പ്രാധാന്യം നൽകിയുള്ള ബയോ മെഡിക്കൽ സയൻസസിനാണ് (മൈക്രോബയോളജി, ഫിസിയോളജി, മോളിക്യുലാർ ബയോളജി, ജനറ്റിക്സ്, ഹ്യൂമൻ ബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ബയോഫിസിക്സ്, ഇമ്യൂണോളജി, ഫാർമക്കോളജി, നഴ്‌സിങ്, സുവോളജി, ബോട്ടണി, എൻവയോൺമെന്റൽ സയൻസസ്, വെറ്ററിനറി മെഡിസിൻ). 30 ഫെലോഷിപ്പുകൾ സോഷ്യൽ സയൻസസ് (സൈക്കോളജി, സോഷ്യോളജി, ഹോംസയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ആന്ത്രപ്പോളജി, സോഷ്യൽ വർക്ക്, പബ്ലിക് ഹെൽത്ത്/ഹെൽത്ത് ഇക്കണോമിക്സ്).
പോസ്റ്റ്‌ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ചണ്ഡീഗഢിന്റെ സഹകരണത്തോടെയാണ് പരീക്ഷ നടത്തുന്നത്.
വിവരങ്ങൾക്ക്:
https://www.icmr.nic.in/content/junior-research-fellowships-jrf
No comments:
Post a Comment