Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Friday, 24 April 2020

പോലീസ് യൂണിവേഴ്‌സിറ്റിയിൽ ബിരുദ, പി.ജി. പ്രോഗ്രാമുകൾ

പോലീസ് യൂണിവേഴ്‌സിറ്റിയിൽ ബിരുദ, പി.ജി. പ്രോഗ്രാമുകൾ
 

:സർദാർ പട്ടേൽ യൂണിവേഴ്‌സിറ്റി ഓഫ് പോലീസ്, സെക്യൂരിറ്റി ആൻഡ് ക്രിമിനൽ ജസ്റ്റിസ്-ജോധ്പുർ (രാജസ്ഥാൻ) വിവിധ യു.ജി., പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

കോഴ്‌സുകളും യോഗ്യതയും

• ബിരുദതലത്തിൽ ബി.എ. സോഷ്യൽ സയൻസ്, ബി.എ. സെക്യൂരിറ്റി മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 55 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം.

• എം.ടെക്. സൈബർ സെക്യൂരിറ്റി: കംപ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിലൊന്നിൽ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ എം.സി.എ./എം.എസ്‌സി. (കംപ്യൂട്ടർ സയൻസ്)

• എം.എ./എം.എസ്‌സി. അപ്ലൈഡ് ക്രിമിനോളജി ആൻഡ് പോലീസ് സ്റ്റഡീസ്: ഏതെങ്കിലും വിഷയത്തിലെ ബിരുദം

• എൽഎൽ.എം./എം.എ. ക്രിമിനൽ ലോ: എൽഎൽ.എം. പ്രവേശനത്തിന് എൽഎൽ.ബി. വേണം. എം.എ.യ്ക്ക് ബിരുദവും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയിലെ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

വിവരങ്ങൾക്ക്: https://www.policeuniversity.ac.in/

ബിരുദം, പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനം സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴിയാണ്. അപേക്ഷ മേയ് 23 വരെ www.cucetexam.in വഴി നൽകാം.

No comments:

Post a Comment