:ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (ഇൻസ) -ന്യൂഡൽഹി, ഇൻസാ ടീച്ചർ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മാർഗനിർദേശവും പ്രോത്സാഹനവും നൽകി വിദ്യാർഥികളെ ശാസ്ത്രസാങ്കേതികമേഖലകളിലെ കരിയർ രൂപപ്പെടുത്താൻ നയിച്ച അധ്യാപകരെ അംഗീകരിക്കാനും ആദരിക്കാനും അവാർഡിൽക്കൂടി ലക്ഷ്യമിടുന്നു.
മേഖലകൾ: മെഡിക്കൽ, എൻജിനിയറിങ്, സയൻസസ് ഉൾപ്പെടെ ശാസ്ത്രസാങ്കേതികമേഖലയിലെ എല്ലാ ശാഖകളും വിഷയങ്ങളും അവാർഡിന്റെ പരിധിയിൽവരും. 50,000 രൂപ, ഒറ്റത്തവണ ബുക്ക് ഗ്രാന്റ് ആയി 20,000 രൂപ, സ്‌ക്രോൾ എന്നിവ അടങ്ങുന്നതാണ് അവാർഡ്.
നാമനിർദേശംചെയ്താണ് മത്സരാർഥികളെ കണ്ടെത്തുക. ഇൻസ, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്, നാഷണൽ അക്കാദമി ഓഫ് സയൻസ് ഇന്ത്യ എന്നിവയിലെ വിശിഷ്ടാംഗങ്ങൾ, കോളേജ് പ്രിൻസിപ്പൽമാർ, സർവകലാശാലാ വൈസ് ചാൻസലർമാർ, ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർമാർ, സഹപ്രവർത്തകർ, ഒരു അക്കാദമിക്/ ഗവേഷണ-വികസന സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു പൂർവ വിദ്യാർഥി എന്നിവർക്ക് നാമനിർദേശങ്ങൾ നൽകാം. നാമനിർദേശം ചെയ്യപ്പെടുന്നവർക്ക് ഇന്ത്യയിലെ കോളേജിലോ സർവകലാശാലയിലോ സ്ഥാപനത്തിലോ കുറഞ്ഞത് 15 വർഷത്തെ ബിരുദ, പി.ജി. തലത്തിലെ പാഠ്യപരിചയം ഉണ്ടായിരിക്കണം.
നാമനിർദേശങ്ങൾ www.insaindia.res.in ൽ ന്യൂസ് ലിങ്കിലുള്ള നിശ്ചിത മാതൃകയിൽ നടത്തണം. പൂരിപ്പിച്ച ഫോർമാറ്റ് (പി.ഡി.എഫ്./ വേർഡ്) പിന്തുണാരേഖകൾസഹിതം മേയ് 10-നകം insacouncil@gmail.com-ലേക്ക് ഇ-മെയിൽവഴി കിട്ടണം.
Courtesy Mathrbhoomi
No comments:
Post a Comment