Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday, 21 April 2020

ഐ.ഐ.ടി. ഗോവയിൽ എം.ടെക്‌., പിഎച്ച്.ഡി.

ഐ.ഐ.ടി. ഗോവയിൽ എം.ടെക്‌., പിഎച്ച്.ഡി.
 

:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) ഗോവ എം.ടെക്‌., പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം. എം.ടെക്കിന് റെഗുലർ (ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് കാറ്റഗറി), സ്‌പോൺസേർഡ്/സെൽഫ് ഫിനാൻസിങ് (അസിസ്റ്റന്റ്ഷിപ്പ് ഇല്ലാതെ) വിഭാഗങ്ങളുണ്ട്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ ബ്രാഞ്ചുകളിലാണ് എം.ടെക് ഉള്ളത്.

നിശ്ചിതമാർക്കോടെ എൻജിനിയറിങ് ബാച്ചിലർ ബിരുദവും ഗേറ്റ് യോഗ്യതയും റെഗുലർ വിഭാഗത്തിൽ പ്രവേശനത്തിനുവേണം. ഐ.ഐ.ടി. ബിരുദധാരികൾക്ക് ഗേറ്റ് യോഗ്യത നിർബന്ധമില്ല.

സ്‌പോൺസേർഡ്/സെൽഫ് ഫിനാൻസിങ് വിഭാഗത്തിൽ എൻജിനിയറിങ് യോഗ്യതയുള്ള സായുധസേനാ കമ്മിഷൻഡ് ഓഫീസർമാർ, സെൻട്രൽ പോലീസ് ഓർഗനൈസേഷൻ ഓഫീസർമാർ, പൊതുമേഖലാസ്ഥാപനങ്ങൾ/ബാങ്കുകൾ എന്നിവ സ്‌പോൺസർ ചെയ്യുന്നവർ, സ്‌പോൺസറിങ് ഉള്ള സ്വകാര്യജീവനക്കാർ, സെൽഫ് സ്‌പോൺസേർഡ് അപേക്ഷകർ എന്നിവരെ പരിഗണിക്കും.

വിവരങ്ങൾക്ക്: www.iitgoa.ac.in/MTECH2020/ . അവസാന തീയതി: ജൂൺ ഒന്ന്.

റെഗുലർ, ഫുൾടൈം, പാർട് ടൈം വിഭാഗങ്ങളിൽ പിഎച്ച്.ഡി. പ്രവേശനത്തിന് www.iitgoa.ac.in/admission.php വഴി ഏപ്രിൽ 30 വരെ അപേക്ഷിക്കാം

Courtesy Mathrbhoomi

No comments:

Post a Comment