:ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) പുതുച്ചേരി, പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ/ഡെന്റൽ (എം.ഡി./എം.എസ.്; എം.ഡി.എസ്.) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. വിവിധ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് (പി.ഡി.എഫ്.), പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ (പി.ഡി.സി.സി.) എന്നിവയ്ക്കും അപേക്ഷിക്കാം.
മെഡിക്കൽ പി.ജി. പ്രവേശനത്തിന് എം.ബി.ബി.എസ്. ബിരുദവും ഡെന്റൽ പി.ജി. പ്രവേശനത്തിന് ബി.ഡി.എസ്. ബിരുദവും വേണം. കുറഞ്ഞത് 55 ശതമാനം മാർക്കുവേണം. രണ്ടിനും അപേക്ഷകർ 2020 ജൂൺ 30-നകം 12 മാസത്തെ കംപൽസറി റൊട്ടേറ്റിങ് ഇന്റേൺഷിപ്പ്/പ്രാക്ടിക്കൽ ട്രെയിനിങ് പൂർത്തിയാക്കണം. ഏതെങ്കിലും സ്ഥാപനത്തിൽ ്നിന്ന് ഈ പ്രോഗ്രാമുകൾ ഇതിനകം ജയിച്ചവർക്ക്/പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ മേയ് 16-ന് നടത്തുന്ന പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ ഏപ്രിൽ 23 വരെ. വിവരങ്ങൾക്ക്: www.jipmer.edu.in/whats-new
No comments:
Post a Comment