പി.ജി.ക്ക് ക്രെഡിറ്റ് കുറയ്ക്കാൻ നിർദേശം
07/04/2020
തിരുവനന്തപുരം: ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പ്രധാന വിഷയത്തിനുള്ള ക്രെഡിറ്റ് കുറയ്ക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച ഡോ. ഇ.ഡി. ജെമ്മിസ് കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. ഇതിനൊപ്പം വിദ്യാർഥികൾക്ക് ഇഷ്ടമുള്ള മറ്റു വിഷയങ്ങൾ സബ്‌സിഡറിയായി പഠിക്കാനുള്ള അവസരവും നൽകും.
പ്രധാന വിഷയത്തിന്റെ ക്രെഡിറ്റിൽ 40 ശതമാനത്തോളം കുറവാണ് നിർദേശിച്ചിട്ടുള്ളത്. വിദ്യാർഥിക്ക് ഇഷ്ടമുള്ള വിഷയം അനുബന്ധമായി എടുക്കാമെന്നും നിർദേശിച്ചിട്ടുണ്ട്്. ഈ വിഷയങ്ങൾക്ക് നിലിവിലുള്ളതിനെക്കാൾ കൂടുതൽ ക്രെഡിറ്റ് നൽകിയിട്ടുമുണ്ട്.
പി.ജി. കരിക്കുലം പരിഷ്‌കരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് www.kshec.gov.in എന്ന വൈബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും heckerala@gmail.com എന്ന ഇ-മെയിലിൽ അയക്കാം.
No comments:
Post a Comment