കേന്ദ്രസർക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയം 2015- ൽ ദേശീയതലത്തിൽ രാജ്യത്തെ വിവിധ പഠനമേഖലകളിലെ സ്ഥാപനങ്ങളെ റാങ്ക് ചെയ്യാൻ ഒരു ഔദ്യോഗിക സംവിധാനം ആരംഭിച്ചിട്ടുണ്ട് - നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രേംവർക്ക് (എൻ.ഐ.ആർ.എഫ്.).
സർവകലാശാലകൾ, കോളേജുകൾ, എൻജിനിയറിങ്, മാനേജ്മെന്റ്, ഫാർമസി, മെഡിക്കൽ, ആർക്കിടെക്ചർ, ലോ, ഓവറോൾ, എന്നിങ്ങനെ ഒൻപത് വിഭാഗങ്ങളിലാണ് അഞ്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ റാങ്കുചെയ്യുന്നത്. ടീച്ചിങ് ലേണിങ് ആൻഡ് റിസോഴ്സസ്, റിസർച്ച് ആൻഡ് പ്രൊഫഷണൽ പ്രാക്ടീസ്, ഗ്രാജുവേഷൻ ഔട്ട്കംസ്, പിയർ പെർസപ്ഷൻ എന്നിവയാണ് മാനദണ്ഡങ്ങൾ. ഓരോന്നിന്റെയും വിശദാംശങ്ങൾ www.nirfindia.org ൽ ലഭിക്കും.
കുറഞ്ഞത് 1000 വിദ്യാർഥികളെങ്കിലും എന്റോൾചെയ്തിട്ടുള്ള സ്ഥാപനങ്ങളെ മാത്രമേ ഓവറോൾ കാറ്റഗറിയിൽ റാങ്കിങ്ങിനായി പരിഗണിക്കാറുള്ളു.
ഓരോ വർഷത്തെയും റാങ്കിങ്ങിൽ പങ്കെടുക്കാൻ താത്പര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത സമയപരിധിക്കകം www.nirfindia.org വഴി രജിസ്റ്റർചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളെ മാത്രമേ റാങ്കിങ്ങിനായി പരിഗണിക്കൂ.
2016 മുതൽ 2019 വരെയുള്ള വർഷങ്ങളിലെ റാങ്കിങ് www.nirfindia.org യിൽ ലഭിക്കും. ഇവ പരിശോധിച്ച് താത്പര്യമുള്ള വിഭാഗത്തിലെ സ്ഥാപനങ്ങളുടെ വിശദാംശങ്ങളും റാങ്കിങ്ങും മനസ്സിലാക്കാം.
No comments:
Post a Comment