Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday, 2 April 2020

പോസ്റ്റ് ഗ്രാജ്വേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ഡി/ എം.എസ്.

പോസ്റ്റ് ഗ്രാജ്വേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ഡി/ എം.എസ്.

:പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ) ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ (എം.ഡി/എം.എസ്.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. വാർഷിക ട്യൂഷൻ ഫീസ് 250 രൂപയാണ്.

യോഗ്യത: എം.ബി.ബി.എസ്. 2020 ജൂൺ 30-നകം ഒരുവർഷ കംപൽസറി റൊട്ടേറ്ററി ഇന്റേൺഷിപ്പ് പരിശീലനം പൂർത്തിയാക്കണം. കേന്ദ്ര/സംസ്ഥാന മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ വേണം. വിദേശത്തുനിന്ന്‌ മെഡിക്കൽ ബിരുദമെടുത്തവർ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്‌സാമിനേഷൻ (എഫ്.എം.ജി.ഇ) യോഗ്യത നേടണം.

മേയ് 23-ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ വഴിയാണ് പ്രവേശനം. 250 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും.

വിജ്ഞാപനം, പ്രോസ്പക്ടസ് എന്നിവ https://pgimer.edu.in-ൽ, ‘ഇൻഫർമേഷൻ ഫോർ കാൻഡിഡേറ്റ്‌സ്’ ലിങ്കിൽ കിട്ടും. അപേക്ഷ ഏപ്രിൽ 16 വരെ ഇതേ ലിങ്ക് വഴി നൽകാം.

No comments:

Post a Comment