ന്യൂഡൽഹി: സീനിയർ സെക്കൻഡറി ക്ലാസുകളിൽ ഇലക്ടീവ് വിഷയമായി അപ്ലൈയ്ഡ് മാത്തമാറ്റിക്സ് ഉൾപ്പെടുത്തി സി.ബി.എസ്.ഇ. 2020-21 അധ്യയനവർഷത്തിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥികൾക്ക് അപ്ലൈഡ് മാത്തമാറ്റിക്സ് ഇലക്ടീവ് വിഷയമായി തിരഞ്ഞെടുക്കാം.
പത്താംക്ലാസിൽ ബേസിക് മാത്തമാറ്റിക്സ് പഠിച്ചവർക്കാണ് അപ്ലൈഡ് മാത്തമാറ്റിക്സ് (കോഡ് 241) തിരഞ്ഞെടുക്കാൻ അവസരം. മാത്തമാറ്റിക്സ് ഉന്നതപഠനത്തിന് തിരഞ്ഞെടുക്കുന്നവരും എൻജിനിയറിങ് കോളേജിൽ ചേരാനാഗ്രഹിക്കുന്നവരും മാത്തമാറ്റിക്സ് (കോഡ് 041) തന്നെ പഠിച്ചിരിക്കണം.
ബേസിക് മാത്തമാറ്റിക്സ് പഠിച്ചവർക്ക് പതിനൊന്നാം ക്ലാസിൽ മാത്തമാറ്റിക്സിൽ പ്രവേശനം അനുവദിക്കില്ല.
കൊമേഴ്സ് (ബിസിനസ്/ഫിനാൻസ്/ഇക്കണോമിക്സ്), സോഷ്യൽ സയൻസ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് മാത്തമാറ്റിക്സ്്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ അടിസ്ഥാനപാഠങ്ങൾ മനസ്സിലാക്കാൻ അപ്ലൈഡ് മാത്തമാറ്റിക്സ് സഹായിക്കും.
നിലവിൽ അപ്ലൈഡ് മാത്തമാറ്റിക്സ് (കോഡ് 840) സ്കിൽ ഇലക്ടീവായി പതിനൊന്നാം ക്ലാസിൽ പഠിച്ച വിദ്യാർഥികൾക്ക് 2020-21 അധ്യയനവർഷം 12-ാം ക്ലാസിൽ അപ്ലൈഡ് മാത്തമാറ്റിക്സ് (കോഡ് 241) തിരഞ്ഞെടുക്കാം. വരുന്ന അധ്യയനവർഷംമുതൽ സ്കിൽ ഇലക്ടീവ് വിഷയമായി അപ്ലൈഡ് മാത്തമാറ്റിക്സ് ഉണ്ടാവില്ലെന്നും സി.ബി.എസ്.ഇ.യുടെ അറിയിപ്പിൽ പറയുന്നു..
No comments:
Post a Comment