Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 4 March 2020

ജെ.എൻ.യു. പ്രവേശനപരീക്ഷ മേയ് 11 മുതൽ 14 വരെ

ജെ.എൻ.യു. പ്രവേശനപരീക്ഷ മേയ് 11 മുതൽ 14 വരെ
 

അപേക്ഷ മാർച്ച് 31 വരെ നൽകാം

: ജവാഹർലാൽ നെഹ്രു സർവകലാശാല ന്യൂഡൽഹിയിലെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്‌ പരീക്ഷ നടത്തുന്നത്‌.

• ബി.എ. (ഓണേഴ്സ്), ഇന്റഗ്രേറ്റഡ് ബി.എസ്‌സി.- എം. എസ്‌സി., എം.എ., എം.എസ്‌സി., എം.സി.എ., എം.പി.എച്ച്., എം.ടെക്., എം.ഫിൽ, പിഎച്ച്.ഡി., സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യൻസി, അഡ്വാൻസ്ഡ് ഡിപ്ലോമ ഓഫ് പ്രൊഫിഷ്യൻസി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നീ പ്രോഗ്രാമുകളിലെയും പാർട്ട്‌ ടൈം കോഴ്സുകളിലേക്കും പ്രവേശനം.

• ഇന്റർനാഷണൽ സ്റ്റഡീസ്, ലാംഗ്വേജ് ലിറ്ററേച്ചർ ആൻഡ് കൾച്ചർ സ്റ്റസീസ്, ലൈഫ് സയൻസസ്, സോഷ്യൽ സയൻസസ്, എൻവയോൺമെന്റൽ സയൻസസ്, കംപ്യൂട്ടർ ആൻഡ് സിസ്റ്റം സയൻസസ്, ഫിസിക്കൽ സയൻസസ്, കംപ്യൂട്ടേഷണൽ ആൻഡ് ഇന്റഗ്രേറ്റീവ് സയൻസസ്, ആർട്സ് ആൻഡ് ഏസ്തറ്റിക്സ്, ബയോടെക്നോളജി, സാൻസ്‌ക്രിറ്റ് ആൻഡ് ഇൻഡിക് സ്റ്റഡീസ് എന്നീ സ്കൂളുകൾ നോർത്ത് ഈസ്റ്റ് ഏഷ്യ, മോളിക്യുളാർ മെഡിസിൻ, നാനോ സയൻസസ് എന്നിവയുടെ പഠനത്തിനായുള്ള സ്പെഷ്യൽ സെന്ററുകൾ, സെന്റർ ഫോർ ലോ ആൻഡ് ഗവർണൻസ് എന്നിവയിലായാണ് വിവിധ പ്രോഗ്രാമുകൾ.

• ബിരുദതലത്തിൽ പ്ലസ്ടു യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന പേർഷ്യൻ, അറബിക്, ജാപ്പനീസ്, കൊറിയൻ, ചൈനീസ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, സ്പാനിഷ് എന്നീ ബി.എ. (ഓണേഴ്സ്) പ്രോഗ്രാമുകൾ ബി. എസ്‌സി. -എം.എസ്‌സി. ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ആയുർവേദിക് ബയോളജി, സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യൻസി എന്നീ പ്രോഗ്രാമുകളും പാർട്ട്‌ ടൈം പ്രോഗ്രാമുകളും ഉണ്ട്.

• ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനു ബാധകമായ വിശദമായ വിദ്യാഭ്യാസ യോഗ്യത, https://jnuexams.nta.nic.in -ൽനിന്ന്‌ ഡൗൺലോഡു ചെയ്തെടുക്കാവുന്ന ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും.

പ്രവേശനപരീക്ഷ

ജെ.എൻ.യു. എൻട്രൻസ് എക്സാമിനേഷൻ (ജെ.എൻ.യു. ഇ.ഇ.) 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഒരു കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകും. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ മേയ് 11, 12, 13, 14 തീയതികളിൽ രണ്ടു സെഷനുകളിലായി നടത്തും-രാവിലെ 9.30-12.30, ഉച്ചയ്ക്ക് 2.30-5.30.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം.

അപേക്ഷ https://jnuexams.nta.nic.in വഴി മാർച്ച് 31-ന് വൈകീട്ട് അഞ്ചുമണിവരെ നൽകാം. അപേക്ഷാ ഫീസ് മാർച്ച് 31-ന് രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം. അപേക്ഷയിൽ വന്നേക്കാവുന്ന തെറ്റുകൾ തിരുത്താൻ ഏപ്രിൽ ഏഴുമുതൽ 15 വരെ സൗകര്യമുണ്ടാകും. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഏപ്രിൽ 30 മുതൽ സൈറ്റിൽനിന്ന്‌ ഡൗൺലോഡു ചെയ്യാം

Courtesy Mathrbhoomi

No comments:

Post a Comment