സായുധസേനകളിൽ ജോലിയാഗ്രഹിക്കുന്ന ആൺകുട്ടികൾക്ക് ദെഹ്‌റാദൂണിലെ ഇന്ത്യൻ മിലിട്ടറി കോളേജി (ആർ.ഐ.എം.സി.) ൽ 2021-ലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനും രണ്ടിനും നടക്കും. മിലിട്ടറി കോളേജിലെ അഞ്ച് വർഷത്തെ പഠനത്തിനുശേഷം നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി എന്നിവയിലേക്ക് പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ നേടാം. ഇതിനുള്ള തയ്യാറെടുപ്പ് ഇവിടെനിന്ന് ലഭിക്കും.
യോഗ്യത:
ജനുവരി 2021-ൽ പ്രവേശനസമയത്ത് അംഗീകാരമുള്ള വിദ്യാലയത്തിൽ ഏഴാംക്ലാസിൽ പഠിക്കുകയോ ഏഴാംക്ലാസ് പാസാകുകയോ വേണം. 2008 ജനുവരി രണ്ടിനുമുമ്പോ 2009 ജൂലായ് ഒന്നിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാനാവില്ല. 2020 ജനുവരി ഒന്നിന് പ്രവേശനസമയത്ത് പതിനൊന്നരവയസ്സിനും 13 വയസ്സിനും ഉള്ളിലായിരിക്കണം. പ്രവേശനം നേടിയശേഷം ജനനത്തീയതിയിൽ മാറ്റമനുവദിക്കില്ല.
അപേക്ഷ:
അപേക്ഷ ലഭിക്കുന്നതിന് ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ദെഹ്‌റാദൂൺ, ഡ്രായർ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെൽ ഭവൻ, ദെഹ്‌റാദൂൺ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തിൽ മാറാവുന്ന ഡി.ഡി. കത്തുസഹിതം ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ദെഹ്‌റാദൂൺ, ഉത്തരാഞ്ചൽ 248003 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദേശങ്ങൾ www.rimc.gov.in ൽ ലഭ്യമാണ്.
ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും എസ്.സി./ എസ്.ടി. വിഭാഗത്തിലെ കുട്ടികൾ ജാതിതെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും.
കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകൾ മാർച്ച് 31-നുമുമ്പ് സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം.
Courtesy Mathrbhoomi
No comments:
Post a Comment