നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.) തിരുച്ചിറപ്പള്ളി സമ്മർ ഇന്റേൺഷിപ്പിലേക്ക് ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.മേഖലകൾ: സിവിൽ എൻജിനിയറിങ്, കെമിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ്, പ്രൊഡക്‌ഷൻ എൻജി., കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഫിസിക്സ്, കെമിസ്ട്രി, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, ആർക്കിടെക്ചർ, മാനേജ്‌മെന്റ് ആൻഡ് എനർജി എൻവയോൺമെന്റ് എൻജിനിയറിങ്.മേയ്-ജൂലായ് മാസത്തിലാണ് ഇന്റേൺഷിപ്പ് നടക്കുക. ഹോസ്റ്റൽ സൗകര്യം ലഭിക്കും. അവസാന തീയതി: മാർച്ച് 30. വിവരങ്ങൾക്ക്: https://www.nitt.edu/home/rc/Summer-Internship-2020.pdf
കേരള ദേവസ്വം റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം:തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനമായി. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ-18. വിവരങ്ങൾക്ക്: www.kdrb.kerala.gov.in
എൽഎൽ.എം.:
സീറ്റൊഴിവ്:എൽഎൽ.എം. പ്രവേശനത്തിനുള്ള രണ്ട് അലോട്ട്‌മെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു
No comments:
Post a Comment