:കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്സ് ചാനൽ പ്രത്യേക പരിശീലനം നൽകുന്നു. ഇതിനായി തയ്യാറാക്കിയിട്ടുള്ള പ്രവേശന പരീക്ഷാ പരിശീലന പരിപാടി ‘പീക്സ്’ എല്ലാ ദിവസവും വൈകുന്നേരം 6.30-ന് സംപ്രേഷണം ചെയ്യും.
പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളെ പ്രൊഫഷണൽ പ്രവേശന പരീക്ഷയ്ക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘പീക്സ്’ പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുള്ളത്. മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകർ നയിക്കുന്ന ഒരു മണിക്കൂർ പരിശീലനമാണ് പീക്സിലൂടെ നൽകുക.
നിലവിലെ സാഹചര്യത്തിൽ വീട്ടിലിരുന്നുതന്നെ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷയ്ക്കുവേണ്ടി തയ്യാറാകാൻ സാധിക്കുമെന്നതാണ് ഈ പരിപാടിയുടെ ഗുണമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.
വിക്ടേഴ്സിന്റെ youtube.com/itsvicters എന്ന യൂട്യൂബ് ചാനലിലും ഈ പരിപാടി ലഭ്യമാണ്.
Courtesy Mathrbhoomi
No comments:
Post a Comment