ബി.എസ്‌സി. ആനിമേഷൻ ഡിഗ്രി എടുത്തശേഷം എം.സി.എ.ക്ക് പഠിക്കാമോ?
-മുഹമ്മദ്, കണ്ണൂർ
സാധാരണഗതിയിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.) പ്രോഗ്രാം പ്രവേശനത്തിന് ബിരുദത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കുമ്പോൾ നിശ്ചിതഘട്ടത്തിൽ മാത്തമാറ്റിക്സോ സ്റ്റാറ്റിസ്റ്റിക്സോ പഠിച്ചിരിക്കണമെന്ന വ്യവസ്ഥ ഉണ്ടാകാറുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തുന്ന എം.സി.എ. പ്രവേശനത്തിന് ത്രിവത്സര ബി.എസ്‌സി./ബി.എസ്‌സി. (ഓണേഴ്സ്)/ബി.സി.എ./ബി.ഐ.ടി./ബി.വൊക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്) ബിരുദം വേണം. ബിരുദതലത്തിൽ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
കാലിക്കറ്റ് സർവകലാശാല പഠനവകുപ്പിലെ 2020-ലെ പ്രവേശന വിജ്ഞാപനപ്രകാരം ബി.സി.എ. ബിരുദധാരികൾ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച (ബിസിനസ് മാത്തമാറ്റിക്സ്/ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ഇതിൽ ഉൾപ്പെടില്ല) ത്രിവത്സര ബാച്ചിലർ ബിരുദധാരികൾ എന്നിവർക്ക് എം.സി.എ. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ആനിമേഷൻ ബിരുദ പ്രോഗ്രാമിൽ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമല്ലാത്തതിനാൽ ഈ രണ്ടു പ്രക്രിയകളിലും നിങ്ങൾക്ക് അർഹത കിട്ടില്ല.
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യസവകുപ്പ് എൽ.ബി.എസ്. സെന്റർ വഴി നടത്തിയ 2019-ലെ എം.സി.എ. റെഗുലർ കോഴ്സ് പ്രവേശനത്തിന്റെ പ്രോസ്പക്ടസ് പ്രകാരം മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ്ടു തലത്തിലോ ബിരുദതലത്തിലോ പഠിച്ച് ത്രിവത്സര ബാച്ചിലർ ബിരുദം നേടിയവർക്ക് എം.സി.എ. പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം. മാർക്ക് വ്യവസ്ഥയുണ്ട്. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് ഒരുവിഷയമായി പഠിച്ചവർക്ക് ഏതു വിഷയത്തിലെ ബിരുദം ആയാലും ഈ വ്യവസ്ഥവെച്ച് അപേക്ഷിക്കാൻ അർഹത ഉണ്ടായിരുന്നു. പ്ലസ്ടു തലത്തിലും മാത്തമാറ്റിക്സ് പഠിച്ചിട്ടില്ലെങ്കിൽ ബി.എസ്‌സി. ആനിമേഷൻ ബിരുദക്കാർക്ക് ഇവിടെയും അപേക്ഷിക്കാൻ കഴിയുമായിരുന്നില്ല.
നിങ്ങൾ പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിട്ടുണ്ടെങ്കിൽ 2020-ലെ ഈ പ്രവേശനത്തിന്റെ പ്രോെസ്പക്ടസ് പ്രസിദ്ധപ്പെടുത്തുമ്പോൾ പരിശോധിക്കുക
No comments:
Post a Comment