:സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ് (സിഫ്നെറ്റ്) കൊച്ചി ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര ഫിഷറീസ് വകുപ്പിനു കീഴിലുള്ള സ്ഥാപനമാണിത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റുചെയ്യപ്പെട്ടിട്ടുള്ള നാലു വർഷത്തെ ഈ പ്രോഗ്രാം കടലിൽപോകുന്ന ഫിഷിങ് വെസലുകളിലുള്ള പ്രായോഗികപരിശീലനവും കൂടിയുണ്ട്.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നീ മൂന്ന് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിക്കണം. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം. യോഗ്യതാ പരീക്ഷ അഭിമുഖീകരിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രവേശനപരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കോമൺ എൻട്രൻസ് ടെസ്റ്റ് (സി.ഇ.ടി.) ജൂൺ 13-ന് കൊച്ചി, ചെന്നൈ, വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിൽവെച്ച് നടത്തും.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയിൽനിന്നുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന്, ഒരു മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ കാൽമാർക്കുവീതം നഷ്ടമാകും.
അപേക്ഷ: www.cifnet.nic.in-ൽ നിന്നും ഡൗൺലോഡുചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മേയ് 15-നകം സ്ഥാപനത്തിൽ ലഭിക്കണം. വിലാസം: ഡയറക്ടർ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ് (സിഫ്നെറ്റ്), ഫൈൻ ആർട്സ് അവന്യൂ, കൊച്ചി- 682016.
Courtesy Mathrbhoomi
No comments:
Post a Comment