:ബെംഗളൂരു ജക്കൂറിലെ കല്പിത സർവകലാശാലയായ ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ജെ.എൻ.സി.എ.എസ്.ആർ.) മാസ്റ്റേഴ്സ്, ഗവേഷണ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷത്തെ കെമിസ്ട്രി മാസ്റ്റേഴ്സ് പ്രോഗ്രാമിൽ മെറ്റീരിയൽ കെമിസ്ട്രിയിലോ കെമിക്കൽ ബയോളജിയിലോ സ്പെഷ്യലൈസ് ചെയ്യാം. മെറ്റീരിയൽ സയൻസ്, കെമിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ് എന്നിവയിലാണ് ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുള്ളത്.
മാസ്റ്റേഴ്സ്/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 55 ശതമാനം മാർക്കോടെ ബി.എസ്‌സി. നേടിയവർക്ക് അപേക്ഷിക്കാം. അവസാനവർഷപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്‌സി. (ജാം) യോഗ്യത നേടിയവർക്ക് രണ്ടുപ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. ബിരുദത്തിന് 55ശതമാനം മാർക്കുവേണം.
എം.എസ്‌സി. പ്രവേശനത്തിന് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഉണ്ടാകും. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രവേശനം ജാം/ജെ. എൻ.സി.എ.എസ്.ആർ. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ്.
സയൻസ്, എൻജിനിയറിങ് എന്നിവയിലെ പിഎച്ച്.ഡി, എം. എസ്. (എൻജിനിയറിങ്), എം. എസ്. (റിസർച്ച്) എന്നീ ഗവേഷണ പ്രോഗ്രാമുകളിലേക്ക് എം. എസ്‌സി., ബി.ഇ., ബി.ടെക്., എം.ഇ., എം.ടെക്., എം.ബി.ബി.എസ്., എം.ഡി. എന്നിവയിലൊരു ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, മെറ്റീരിയൽ സയൻസ്, ബോട്ടണി, സുവോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ലൈഫ് സയൻസസ്, ഇലക്‌ട്രോണിക്സ് എം.എസ്‌സി. ബിരുദധാരികൾ, വിവിധ ബ്രാഞ്ചുകളിലെ എൻജിനിയറിങ് ബിരുദ/ബിരുദാനന്തര ബിരുദധാരികൾ, എം.ഫാം. എന്നീ യോഗ്യതയുള്ളവർ എം.ബി.ബി.എസ്., എം.ഡി. ബിരുദക്കാർ എന്നിവർക്ക് സെന്ററിന്റെ വിവിധ യൂണിറ്റുകളിൽ ഗവേഷണ അവസരങ്ങളുണ്ട്.
ഏറ്റവും ഉയർന്ന യോഗ്യതയിൽ കുറഞ്ഞത് 50ശതമാനം മാർക്ക് ഉണ്ടാവണം. കൂടാതെ, 2020 ഓഗസ്റ്റ് ഒന്നിന് സാധുതയുള്ള സി.എസ്.ഐ.ആർ. യു.ജി.സി. ഫെല്ലോഷിപ്പ് സ്കീമിൽ നെറ്റ്- ജെ.ആർ.എഫ്./ഡി.ബി.ടി. ജെ. ആർ.എഫ്./ഐ.സി.എം.ആർ. ജെ.ആർ.എഫ്./ഇൻസ്പയർ ജെ.ആർ.എഫ്./ഗേറ്റ്/ജസ്റ്റ്/ജി.പാറ്റ് എന്നിവയിലൊരു യോഗ്യതാപരീക്ഷാ സ്കോറും വേണം.
അപേക്ഷ ഓൺലൈനായി ഏപ്രിൽ 13 രാത്രി 11.59-നകം www. jncasr-admissions.in എന്ന സൈറ്റ് വഴി നൽകണം
No comments:
Post a Comment