Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 25 March 2020

എൻ.ടി.എ. ഹെൽപ്പ് ലൈൻ

എൻ.ടി.എ. ഹെൽപ്പ് ലൈൻ
 

: വിവിധ പ്രവേശനപരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളെ സഹായിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.)യുടെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ വിളിക്കാം. എൻ.ടി.എ. നടത്തുന്ന വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനാണ് രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ ഹെൽപ്പ് ലൈൻ ഒരുക്കിയിരിക്കുന്നത്.

ഹെൽപ്പ്‌ലൈൻ നമ്പറുകൾ: 8700 028512, 81783 59845, 9650 173668, 9599 676953, 8882 356803.

കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മറ്റ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ അടച്ചിരിക്കുകയാണ്. കൂടാതെ, എൻ.ടി.എ. നടത്തുന്ന ജെ.ഇ.ഇ. മെയിൻ ഉൾപ്പെടെയുള്ള പല പരീക്ഷകളും മാറ്റിവെച്ചിട്ടുമുണ്ട്. യു.ജി.സി. നെറ്റ്: 0120 6895200, ജെ.ഇ.ഇ. മെയിൻ: 0120 6895200, നീറ്റ്: 0120 6895200, സി.എസ്.ഐ.ആർ. യു.ജി.സി. നെറ്റ്: 0120 6895200. വിവരങ്ങൾക്ക് https://www.nta.ac.in

No comments:

Post a Comment