പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിയാണ്. ലോജിസ്റ്റിക്സിൽ ബിരുദകോഴ്സ് ചെയ്യാൻ പറ്റുമോ ? കേരളത്തിൽ എവിടെയെങ്കിലും അങ്ങനെ ഒരു കോഴ്സ് നിലവിലുണ്ടോ ? - വൈശാഖ്, പത്തനംതിട്ട
മഹാത്മാഗാന്ധി സർവകലാശാല 2019-ലെ ബിരുദ പ്രോഗ്രാം പ്രവേശനത്തിനായി പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസ് അനുസരിച്ച്, സർവകലാശാലയുടെ കീഴിലുള്ള ചില കോളേജുകളിൽ, ലോജിസ്റ്റിക്സ് മാനേജ്മെന്റ് സ്പെഷ്യലൈസേഷനോടെ ബാച്ചിലർ ഓഫ് കൊമേഴ്സ് (ബി.കോം.-മോഡൽ Il) പ്രോഗ്രാം നടത്തുന്നുണ്ട്. രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസ് (കാക്കനാട്), രാജഗിരി വിശ്വജ്യോതി കോളേജ് ഓഫ് ആർട്സ് ആൻഡ് അപ്ലൈഡ് സയൻസസ് (പെരുമ്പാവൂർ) എന്നീ കോളേജുകളിലാണ് ബി.കോം (ലോജിസിറ്റിക്സ് മാനേജ്‌മെന്റ്) കോഴ്സ് ഉള്ളത്.
കെൽട്രോൺ നോളജ് സെന്റർ വിവിധ കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്ന ഒരുവർഷ കോഴ്സ് നടത്തുന്നുണ്ട്. പ്ലസ്ടു ആണ് യോഗ്യത. വിവരങ്ങൾക്ക്: https://ksg.keltron.in/publicSite/course/70 കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെട്ട് ഏതൊക്കെ കേന്ദ്രങ്ങളിൽ ഈ പ്രോഗ്രാം ലഭ്യമാണ് എന്നും മറ്റ് വിശദാംശങ്ങളും മനസ്സിലാക്കുക.
Courtesy Mathrbhoomi
No comments:
Post a Comment