Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Monday, 23 March 2020

ഇക്കണോമിക്സ് പി.ജി., ഗവേഷണം

ഇക്കണോമിക്സ് പി.ജി., ഗവേഷണം

ന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ച് (ഐ.ജി.ഐ.ഡി.ആർ.) മുംബൈ, പി.ജി., പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

എം.എസ്‌സി. ഇക്കണോമിക്സ്, പിഎച്ച്.ഡി. ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവയിലേക്കാണ് പ്രവേശനം. ഹയർ സെക്കൻഡറി/ഉയർന്ന തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. ഓൺലൈൻ പ്രവേശന പരീക്ഷ ഏപ്രിൽ 25-ന് നടക്കും.

*എം.എസ്‌സി പ്രവേശനത്തിന് മൊത്തം 55 ശതമാനം മാർക്കോടെയുള്ള ഇക്കണോമിക്സ് ബി.എ./ബി.എസ്‌സി. ബിരുദമോ, മൊത്തം 60 ശതമാനം മാർക്കോടെയുള്ള ബി.കോം., ബി.സ്റ്റാറ്റിസ്റ്റിക്സ്, ബി.എസ്‌സി. (ഫിസിക്സ്/മാത്തമാറ്റിക്സ്), ബി.ഇ., ബി.ടെക്. തത്തുല്യ ബിരുദമോ വേണം.

*പിഎച്ച്.ഡി. - മൊത്തം 55 ശതമാനം മാർക്കോടെയുള്ള ഇക്കണോമിക്സ് എം.എ./എം.എസ്‌സി. ബിരുദമോ, മൊത്തം 60 ശതമാനം മാർക്കോടെയുള്ള എം.സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്‌സി. (ഫിസിക്സ്/മാത്തമാറ്റിക്സ്/എൻവയോൺമെന്റൽ സയൻസ്/ ഓപ്പറേഷൻസ് റിസർച്ച്), എം.ബി.എ, എം.ടെക്, എം.ഇ, ബി.ഇ, ബി.ടെക്, തത്തുല്യ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ഏപ്രിൽ 10. വിവരങ്ങൾക്ക്: www.igidr.ac.in

No comments:

Post a Comment