Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Saturday, 28 March 2020

കൊറോണക്കാലത്ത് വെറുതെയിരിക്കണ്ട; ഓണ്‍ലൈന്‍ പഠനസാമഗ്രികള്‍ പങ്കുവെച്ച് യു.ജി.സി

ന്യൂഡൽഹി: സാമൂഹിക അകലം പാലിച്ചുകൊണ്ടും വീടുകളിലും/ഹോസ്റ്റലുകളിലും താമസം പരിമിതപ്പെടുത്തികൊണ്ടുമുള്ള പ്രതിരോധ മുൻകരുതൽ നടപടികളിലൂടെ സംയുക്തമായി കോവിഡ്-19നെതിരെ പോരാടാമെന്ന് വിദ്യാർഥികളെയും അധ്യാപകരേയും അഭിസംബോധന ചെയ്തുകൊണ്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ. ഓൺലൈൻ പഠനത്തിലേർപ്പെട്ടുകൊണ്ട് ഈ സമയം ഉത്പ്പാദനക്ഷമമായി ഉപയോഗിക്കാമെന്ന് യു.ജി.സി ചൂണ്ടിക്കാട്ടി.

അധ്യാപകർക്കും വിദ്യാർഥികൾക്കും സർവകലാശാല ഗവേഷകർക്കും തങ്ങളുടെ അറിവിന്റെ ചക്രവാളങ്ങൾ വിശാലമാക്കാൻ എം.എച്ച്.ആർ.ഡി, യു.ജി.സി, അന്തർ സർവകലാശാല കേന്ദ്രങ്ങൾ (ഐ.യു.എസുകൾ)-ഇൻഫർമേഷൻ ആന്റ് ലൈബ്രറി നെറ്റ്വർക്ക് (ഐ.എൻ. എഫ്.എൽ.ഐ.ബി.എൻ.ഇ.ടി) കൺസോർഷ്യം ഓഫ് എജ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻ എന്നിവയുടെ നിരവധി ഐ.സി.ടി സംരംഭങ്ങൾ ലഭ്യമാണ്. പഠനത്തിനായുള്ള വിവിധ ഓൺലെൻ പ്ലാറ്റ്ഫോമുകളുടെ ലിങ്കും യു.ജി.സി പങ്കുവെച്ചു:

1.സ്വയം-ഓൺലൈൻ കോഴ്സുകൾ//storage.googleapis.com/uniquecourses/online.html
മുമ്പ് സ്വയം വേദിയിലൂടെ ലഭ്യമായിരുന്ന മികച്ച പഠന വിഭവങ്ങൾ ഇപ്പോൾ ഏതൊരു പഠിതാവിനും രജിസ്ട്രേഷൻ ഇല്ലാതെ സൗജന്യമായി കാണാനാകും. 2020 ജനുവരി സെമസ്റ്ററിന് സ്വയത്തിൽ(swayam.gov.in) രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ/പഠിതാക്കൾക്ക് അവരുടെ പഠനം സാധാരണപോലെ നടത്താം.

2. യു.ജി.സി./പി.ജി മൂക്സ്//ugcmoocs.inflibnet.ac.in/ugcmoocs/moocs_courses.php/
സ്വയം യു.ജി, പി.ജി (അനദ്ധ്യാപക), ആർക്കൈവ്ഡ് കോഴ്സുകളിലെ പഠന സാമഗ്രികൾ.

3. ഇ-പി.ജി പാഠശാല:epgp.inflibnet.ac.inസാമൂഹിക ശാസ്ത്രം ആർട്ട്സ്, ഫൈൻ ആർട്ട്സ്, മാനവികശാസ്ത്രം, പരിസ്ഥിതി, ഗണിത് ശാസ്ത്രം തുടങ്ങി എഴുപത് വിഷയങ്ങളിലെ ബിരുദാനന്തരകോഴ്സുകൾക്ക് ഉന്നത നിലവാരമുള്ള കരിക്കുലാധിഷ്ഠിത, സംവേദനാത്മക ഇ-ഉള്ളടക്കം അടങ്ങിയിട്ടുള്ള 23,000 മോഡ്യൂളുകൾ ഇ-പി.ജി പാഠശാലയിൽ ലഭ്യമാണ്.

4. യു.ജി. വിഷയങ്ങളിൽ ഇ-കണ്ടന്റ് കോഴ്സ്വെയർ: ഇ-ഉള്ളടക്ക കോഴ്സ്വെയർ 87 അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾക്ക് 24,110 ഇ-ഉള്ളടക്ക മോഡ്യൂൾ സി.ഇ.എസ് വെബ്സൈറ്റിൽ (//cec.nic.in) ലഭ്യമാണ്.

5. സ്വയം പ്രഭ: (https://www.swayamprabha.gov.in)ആർട്ട്സ്, സയൻസ്, കോമേഴ്സ്, പെർഫോമിംഗ് ആർട്ട്സ്, സാമൂഹിക ശാസ്ത്രം മാനവിക വിഷയങ്ങൾ, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, നിയമം, മെഡിസിൻ, കൃഷി തുടങ്ങി വൈവിദ്ധ്യ വിഷയങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കരിക്കുലാടിസ്ഥാനത്തിലുള്ള കോഴ്സ് ഉള്ളടക്കം 32 ഡി.ടി.എച്ച് ചാനലുകളുടെ കൂട്ടായ്മയിലൂടെ രാജ്യത്ത് അങ്ങോളമിങ്ങോളം പഠനത്തിന് താൽപ്പര്യമുള്ള എല്ലാ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൗരന്മാർക്കുംലഭ്യമാക്കുന്നു. ഈ ചാനലുകളെല്ലാം സൗജന്യമാണ്. നിങ്ങളുടെ കേബിൾ ഓപ്പറേറ്റർ മുഖേന അവ ലഭ്യമാക്കാവുന്നതുമാണ്.

6. സി.ഇ.സി-യു.ജി.സി യുട്യൂബ് ചാനൽ: :(https://www.youtube.com/user/cecedusat) -വിവിധ വിദ്യാഭ്യാസ കരിക്കുലാടിസ്ഥാനത്തിലുള്ള ലക്ചറുകൾ തീർത്തും സൗജന്യമായി ലഭ്യമാക്കുന്നു.

7. ദേശീയ ഡിജിറ്റൽ ലൈബ്രറിhttps://ndl.iitkgp.ac.in-വിശാലമായ അക്കാദമിക ഉള്ളടക്കത്തിന്റെ വിവിധ രൂപത്തിലുള്ള ഡിജിറ്റൽ കലവറ.

8. ശോധ്ഗംഗാhttps://shodhganga.inflibnet.ac.inഗവേഷക വിദ്യാർത്ഥികൾ തങ്ങളുടെ പിഎച്ച്.ഡിക്ക് വേണ്ടി സമർപ്പിച്ച 2,60,000 ഇലക്ട്രോണിക് തീസീസുകളുടെയും ഡെസർട്ടേഷനുകളുടെയും ഡിജിറ്റൽ കലവറ. പണ്ഡിതസമൂഹത്തിനാകെ ഇതിന്റെ് ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

9. ഇ-ശോധ് സിന്ധുhttps://ess.inflibnet.ac.in-വലിയ എണ്ണം പ്രസാധകരിലും സമ്പാദകരിലും നിന്നുള്ള നിലവിലുള്ളതും അതോടൊപ്പം ഗ്രന്ഥശേഖരണം തടത്തിയിട്ടുള്ളതുമായ വിവിധ വിഷയങ്ങളിലെ 15,000 കോടിയിലേറെ സൂക്ഷ്മമായി അവലോകനം ചെയ്ത ജേർണലുകൾ, ഗ്രന്ഥസൂചിക, അവലംബകങ്ങൾ, വസ്തുതാപരമായ അടിസ്ഥാനവിവരങ്ങൾ എന്നിവ അംഗത്വ സ്ഥാപനങ്ങൾക്ക് ലഭ്യമാകും.

10. വിദ്വാൻhttps://vidwan.inflibnet.ac.in-രാജ്യത്തെ നിപുണർ മുതൽ സൂക്ഷ്മവിശകലരുടെയും, ദീർഘവീക്ഷണമുള്ള സഹകാരികൾ, ഫണ്ടിംഗ് ഏജൻസികളുടെ നയരൂപകർത്താക്കൾ, ഗവേഷകർ, പണ്ഡിതന്മാർ എന്നിവരടക്കം വിദഗ്ധരുടെ വിവരശേഖരണം ലഭ്യമാക്കുന്നു. വിദഗ്ധരുടെ വിവരാടിത്തറ വിപുലമാക്കാൻ ഫാക്കൽറ്റി അംഗങ്ങൾ വിദ്വാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

എന്തെങ്കിലും കൂടുതൽ വിവരങ്ങളോ വ്യക്തതയോ വേണമെങ്കിൽ യു.ജി.സി, ഐ.എൻ.എഫ്.എൽ.ഐ.ബി.എൻ.ഇ.ടി, സി.ഇ.സി എന്നിവയുമായി eresource.ugc@gmail.com, eresource.inflibnet@gmail.com, eresource.cec@gmail.com എന്നീ ഇ-മെയിൽ വിലാസങ്ങളിൽ ബന്ധപ്പെടാം.

Courtesy Mathrbhoomi

No comments:

Post a Comment