സംസ്ഥാന സഹകരണയൂണിയൻ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായികതാരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട ഫോറത്തിൽ സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 31-നുമുമ്പ് അപേക്ഷിക്കണം.2018-’19, 2019-’20 സാമ്പത്തിക വർഷങ്ങളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധാനംചെയ്ത് സംസ്ഥാന മത്സരങ്ങളിൽ (യൂത്ത്/ജൂനിയർ) പങ്കെടുക്കുന്നതാണ് കുറഞ്ഞ യോഗ്യതയായി കണക്കാക്കിയിട്ടുള്ളത്. അപൂർണവും നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതുമായ അപേക്ഷ പരിഗണിക്കില്ല.
Courtesy Mathrbhoomi
No comments:
Post a Comment