: കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനുകീഴിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (ഐ.ജി.ആർ.യു.എ), ഉത്തർപ്രദേശ് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
യാത്രാ, ചരക്കു വിമാനങ്ങൾ പറപ്പിക്കുന്നതിനുവേണ്ട ലൈസൻസാണ് സി.പി.എൽ. സാധാരണഗതിയിൽ 24 മാസമാണ് കോഴ്സ് ദൈർഘ്യം. എന്നാൽ, വിദ്യാർഥിയുടെ അക്കാദമിക്, ഫ്ലൈയിങ് മികവുകൾക്കനുസരിച്ചായിരിക്കും കോഴ്സ് പുരോഗതി.
യോഗ്യത
പ്ലസ്‌ടു ആണ് യോഗ്യത. ജനറൽ വിഭാഗക്കാരെങ്കിൽ ഇംഗ്ലീഷിന് 50-ഉം മാത്തമാറ്റിക്സിനും ഫിസിക്സിനും കൂടി (രണ്ടിലും ജയിച്ച്) 50-ഉം ശതമാനം മാർക്ക് പ്ലസ് ടുവിന് നേടിയിരിക്കണം. മൊത്തം ഫീസ് 45 ലക്ഷം രൂപയാണ്. മറ്റുചെലവുകൾക്ക് ഏകദേശം 2 ലക്ഷം രൂപകൂടി വേണ്ടിവരും. എല്ലാ വിഭാഗക്കാർക്കും ഒരേ ഫീസ് ഘടനയാണ്. പ്രവേശനം നേടുന്നവർക്ക്, സി.പി.എൽ. കോഴ്സിനൊപ്പം നടത്തുന്ന ത്രിവത്സര ബി.എസ്‌സി. (ഏവിയേഷൻ) കോഴ്സ് പഠിക്കാനും അവസരം കിട്ടും.
അപേക്ഷ
www.igrua.gov.in-ൽ ‘ഐ.ജി.ആർ.യു.എ. എൻട്രൻസ്’ ലിങ്ക് വഴി നൽകാം. അപേക്ഷാഫീസ് 12,000 രൂപയാണ്. പട്ടികവിഭാഗക്കാർക്ക് അപേക്ഷാഫീസില്ല. ബാങ്ക് ചലാൻ വഴി അപേക്ഷാഫീസ് അടയ്ക്കുന്നവർ ഏപ്രിൽ 17-നകവും ഓൺലൈനായി ഫീസടയ്ക്കുന്നവർ 28-നകവും ഓൺലൈൻ അപേക്ഷ നൽകണം. ഓൺലൈൻ പരീക്ഷ, വൈവ/അഭിമുഖം, പൈലറ്റ് അഭിരുചി പരീക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. മേയ് 21-ന് നടത്തുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരവും കേന്ദ്രമാണ്.
പ്രവേശനപരീക്ഷ
ജനറൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, റീസണിങ് ആൻഡ് കറന്റ് അഫയേഴ്സ് എന്നീ വിഷയങ്ങളിൽനിന്നുമുള്ള, 10+2 നിലവാരത്തിലുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. ഉത്തരം തെറ്റിയാലും മാർക്കു നഷ്ടപ്പെടില്ല.
പരീക്ഷയിൽ യോഗ്യതനേടാൻ ജനറൽ വിഭാഗക്കാർക്ക് ബാധകമാക്കുന്ന കട്ട് ഓഫിൽനിന്ന് അഞ്ചുശതമാനം കുറച്ചുള്ള മാർക്കായിരിക്കും, പട്ടിക/ മറ്റു പിന്നാക്ക/സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് ബാധകമാക്കുക
No comments:
Post a Comment