പ്രവേശനപരീക്ഷ മേയ് 15-ന്
:ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ബിരുദ, പി.ജി., ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
ബി.എസ്‌സി.
ബിരുദതലത്തിൽ രണ്ട് ത്രിവത്സര ഓണേഴ്സ് ബി.എസ്‌സി. പ്രോഗ്രാമുകൾ. മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ്. അംഗീകൃത ബോർഡിൽനിന്നും പ്ലസ് ടു/തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.
എം.എസ്‌സി.
മാസ്റ്റേഴ്സ് തലത്തിൽ മൂന്ന് എം.എസ്‌സി. പ്രോഗ്രാമുകൾ -മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഡേറ്റ സയൻസ്. ആദ്യ രണ്ടു പ്രോഗ്രാമുകളിലേക്ക് യഥാക്രമം മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ശക്തമായ അടിത്തറയുള്ള ബി.എ., ബി.എസ്‌സി, ബി. മാത്തമാറ്റിക്സ്, ബി. സ്റ്റാറ്റിസ്റ്റിക്സ്, ബി.ഇ., ബി.ടെക്. യോഗ്യതകളിലൊന്നുള്ളവർക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ള മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നിൽ ശക്തമായ അടിത്തറയുള്ളവർ ഡേറ്റ സയൻസ് എം.എസ്‌സി.ക്കും അപേക്ഷിക്കാം
പിഎച്ച്.ഡി.
• മാത്തമാറ്റിക്സ്: മാത്തമാറ്റിക്സ് എം.എസ്‌സി.ക്കാർക്കും/തത്തുല്യ യോഗ്യതയുള്ളവർക്കും എൻജിനിയറിങ്ങിലോ സയൻസിലോ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
• കംപ്യൂട്ടർ സയൻസ്: ബി.ഇ., ബി.ടെക്., എം.എസ്‌സി., എം.സി.എ., സയൻസിൽ ബി.എസ്‌സി. ബിരുദം എന്നിവയിലൊന്നുള്ളവർ
• ഫിസിക്സ്: ഫിസിക്സ് എം.എസ്‌സി./തത്തുല്യ യോഗ്യതയുള്ളവർക്ക് ഫിസിക്സ് പിഎച്ച്.ഡി.ക്കും അപേക്ഷിക്കാം.
ഫിസിക്സ് പിഎച്ച്.ഡി. ഒഴികെയുള്ള എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനം മേയ് 15-ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലുൾപ്പടെ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ. രാവിലെ 9.30 മുതൽ 12.30 വരെ ബി.എസ്‌സി. പ്രോഗ്രാമുകൾക്കുള്ള പൊതുവായ പ്രവേശനപരീക്ഷ നടത്തും. മറ്റുപ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ. രണ്ടാംഘട്ടത്തിൽ അഭിമുഖമുണ്ടായേക്കാം.
ഫിസിക്സ് പി.എച്ച്.ഡി. പ്രവേശനം ജോയന്റ് എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) സ്കോർ അടിസ്ഥാനമാക്കിയാകും. നാഷണൽ സയൻസ് ഒളിമ്പ്യാഡിൽ മികവുകാട്ടിയ ബി.എസ്‌സി. പ്രോഗ്രാമിലേക്കുള്ള അപേക്ഷകർ, നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം.) പിഎച്ച്.ഡി. ഫെല്ലോഷിപ്പുള്ള, മാത്തമാറ്റിക്സ് പിഎച്ച്.ഡി. അപേക്ഷകർ, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസിൽ ജസ്റ്റ് യോഗ്യത നേടിയ കംപ്യൂട്ടർ സയൻസ് പിഎച്ച്.ഡി. അപേക്ഷകർ എന്നിവരെ പ്രവേശനപരീക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ, സിലബസ്, മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പർ, സ്കോളർഷിപ്പ് വിവരങ്ങൾ എന്നിവ www.cmi.ac.in/ ൽ ലഭിക്കും. അവസാന തീയതി: ഏപ്രിൽ 11.
No comments:
Post a Comment