പരീക്ഷണശാലയിൽനിന്ന് പ്രായോഗികതലത്തിലേക്കു മാറ്റാവുന്ന സാങ്കേതികവിദ്യയുടെ വികസനം അതിന്റെ അനുരൂപവത്‌കരണം (അഡാപ്റ്റേഷൻ), സ്കേലിങ് അപ്, തുടങ്ങിയവയ്ക്കുള്ള പരിഹാരങ്ങളും ശുപാർശകളുമാണ് പ്രോജക്ടിൽകൂടി പ്രതീക്ഷിക്കുന്നത്.
അഗ്രിക്കൾച്ചർ ഫുഡ് ആൻഡ് എൻവയൺമെന്റൽ ചലഞ്ചസ്, സ്ട്രെങ്തനിങ് ഹെൽത്ത് കെയർ ആൻഡ് ന്യൂട്രിഷൻ, എനർജി, വാട്ടർ ആൻഡ് വേസ്റ്റ് മാനേജ്മെന്റ്, എൻജിനിയറിങ് ആൻഡ് ഐ.ടി. സൊല്യൂഷൻസ് ടു സൊസൈറ്റൽ ഇഷ്യൂസ്, ഹാർണസിങ് അഡ്വാൻസസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലെ പ്രോജക്ടുകൾ പരിഗണിക്കും. പരമാവധി മൂന്നുവർഷമാണ് പ്രോജക്ട് കാലാവധി.
ശാസ്ത്രസാങ്കേതിക മേഖലകളിൽ നിശ്ചിത വിദ്യാഭ്യാസയോഗ്യതയുള്ള, 27-നും 57-നും ഇടയ്ക്ക് പ്രായമുള്ള, ഏറ്റവും ഉയർന്ന യോഗ്യതനേടിയതിനു ശേഷം കരിയറിൽ കുറഞ്ഞത് രണ്ടു വർഷത്തെയെങ്കിലും ബ്രേക്ക് വന്നിട്ടുള്ളവർക്ക് അപേക്ഷിക്കാം.
പി.എച്ച്.ഡി. തുല്യ യോഗ്യതയുള്ളവർക്ക് 30 ലക്ഷം രൂപവരെയുള്ള പ്രോജക്ടുകൾ നൽകാം. മാസം 55,000 രൂപ ഫെലോഷിപ്പ് ലഭിക്കും. എം.ഫിൽ/എം.ടെക്./തുല്യ യോഗ്യതയുള്ളവർക്ക് 25 ലക്ഷം രൂപവരെയും എം.എസ്.സി./തുല്യ യോഗ്യതയുള്ളവർക്ക് 20 ലക്ഷം രൂപവരെയും ഉള്ള പ്രോജക്ടുകൾ നിർദേശിക്കാം. പ്രതിമാസ ഫെലോഷിപ് യഥാക്രമം 40,000/31,000 രൂപ. വ്യവസ്ഥപ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ, ഓൺലൈനായി http://online-wosa.gov.in/wosb/ വഴി നൽകാം. വിശദമായ മാർഗനിർ നിർദേശം www.dst.gov.in ലും കിട്ടും. പ്രൊപ്പോസലിന്റെ ഹാർഡ് കോപ്പി നിശ്ചിത വിലാസത്തിലേക്ക് അയച്ചുകൊടുക്കണം. അപേക്ഷ ലഭിക്കേണ്ട അവസാനത്തീയതി ഏപ്രിൽ-30.
Courtesy Mathrbhoomi
No comments:
Post a Comment