:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷനിൽ (കൈറ്റ്) മാസ്റ്റർ ട്രെയിനർമാരെ തിരഞ്ഞെടുക്കുന്നു. ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർസെക്കൻഡറി/ ഹൈസ്കൂൾ/ പ്രൈമറി സ്കൂൾ അധ്യാപകർക്ക് അപേക്ഷിക്കാം. എയ്‌ഡഡ് മേഖലയിൽനിന്നുള്ള അപേക്ഷകർ സ്കൂൾമാനേജരിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖസമയത്ത് സമർപ്പിക്കണം.
ഹൈസ്കൂൾതലം വരെയുള്ള അപേക്ഷകർക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സോഷ്യൽ സയൻസ്, ഭാഷാവിഷയങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദവും ബി.എഡും കംപ്യൂട്ടർ പ്രാവീണ്യവും ഉണ്ടായിരിക്കണം.
പ്രവർത്തനപരിചയമുള്ള കംപ്യൂട്ടർ നിപുണരായ അധ്യാപകർക്കും സ്കൂൾ ഐ.ടി./ഹയർ സെക്കൻഡറി സ്കൂൾ ഐ.ടി./പി.എസ്.ഐ.ടി. കോ-ഓർഡിനേറ്റർ/കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ്‌മാർക്ക് മുൻഗണന.
ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലേക്കുള്ള ഡിജിറ്റൽവിഭവ നിർമാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസവകുപ്പിലെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾ തുടങ്ങി കൈറ്റ് നിർദേശിക്കുന്ന മറ്റുജോലികളും ചെയ്യണം. www.kite.kerala.gov.in-ൽ ഓൺലൈനായി 25-നുമുമ്പ് അപേക്ഷിക്കണം.
തൃശ്ശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല മാർച്ച് 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും പ്രാക്ടിക്കൽ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
No comments:
Post a Comment