ടെക്‌നോളജി ഡവലപ്‌മെന്റ് ബോർഡ് പദ്ധതി
അവസാനത്തീയതിമാർച്ച് -30
:കോവിഡ് - 19 രോഗികളുടെ സംരക്ഷണം, വീടുകളിൽ തങ്ങിക്കൊണ്ടുള്ള ശ്വസന - സംബന്ധമായ ഇടപെടലുകൾ എന്നിവ അഭിസംബോധന ചെയ്യാനുള്ള പ്രൊപ്പോസലുകൾ സംരംഭകരിൽനിന്നും ഇന്ത്യൻ കമ്പനികളിൽനിന്നും കേന്ദ്രസർക്കാർ ക്ഷണിച്ചു.
സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെക്‌നോളജി ഡവലപ്‌മെന്റ് ബോർഡ് (ടി.ഡി.ബി.) ആണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. രോഗവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളെ അഭിസംബോധനചെയ്യുന്ന പ്രൊപ്പോസലുകളാണ് പ്രതീക്ഷിക്കുന്നത്.
വൈറസിനെ അന്തരീക്ഷത്തിൽ നിന്നും പിടിച്ചെടുക്കാനും റസ്പിരേറ്ററി ഡ്രോപ്‌ലറ്റുകൾ വലിച്ചെടുക്കാനും ശേഷിയുള്ള കുറഞ്ഞ ചെലവുള്ള മാസ്ക് നിർമാണം, കോസ്റ്റ് ഇഫക്ടീവ് തെർമൽ സ്കാനിങ്, ലാർജ് ഏരിയ സാനിട്ടൈസേഷൻ ആൻഡ് സ്റ്റെറിലൈസേഷൻ, ബയോഇൻഫർമാറ്റിക്‌സ് ആൻഡ് സർവൈലൻസ്, റാപിഡ് ആൻഡ് ആക്യുറേറ്റ് ഡയഗണോസിസ് കിറ്റ്, കോൺടാക്ട് ഇല്ലാതെയുള്ള പ്രവേശനത്തിനുള്ള എ.ഐ. ആൻഡ് ഐ.ഒ.ടി. അധിഷ്ഠിത പരിഹാരം, കുറഞ്ഞ ചെലവുള്ള കൊണ്ടുനടക്കാവുന്ന ഓക്‌സിജനേറ്റേഴ്‌സ് ആൻഡ് വെന്റിലേറ്റേഴ്‌സ്, ബന്ധപ്പെട്ട മറ്റേതെങ്കിലും സാങ്കേതികവിദ്യ തുടങ്ങിയവയ്ക്ക് നവീന സാങ്കേതിക പരിഹാരങ്ങൾ നിർദേശിക്കാം.
പ്രൊപ്പോസലിന്റെ ശാസ്ത്രീയ, സാങ്കേതിക, സാമ്പത്തിക, വാണിജ്യവശങ്ങൾ പരിഗണിച്ചായിരിക്കും അതിന്റെ മൂല്യനിർണയം. ww.tdb.gov.in വഴി മാർച്ച് 30 വരെ നൽകാം.
No comments:
Post a Comment