Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday, 24 March 2020

ലക്ഷദ്വീപിലെ കുട്ടികൾക്ക് നഴ്സിങ് കോഴ്സിന് കേരളത്തിൽ സീറ്റ് സംവരണമുണ്ടോ? വ്യവസ്ഥകൾ എന്താണ്?

ലക്ഷദ്വീപിലെ കുട്ടികൾക്ക് നഴ്സിങ് കോഴ്സിന് കേരളത്തിൽ സീറ്റ് സംവരണമുണ്ടോ? വ്യവസ്ഥകൾ എന്താണ്?

-സുരേഷ്, കോഴിക്കോട്

2019-ലെ കേരളത്തിലെ ബി. എസ്‌സി. നഴ്സിങ്, പാരാമെഡിക്കൽ പ്രവേശന പ്രോസ്പെക്ടസ് പ്രകാരം കേരളത്തിൽ ബി. എസ്‌സി. നഴ്സിങ്ങിന് ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായി ഓരോ സീറ്റുവീതം സംവരണം ചെയ്തിട്ടുണ്ട്. രണ്ടും നോമിനേഷൻ സീറ്റാണ്.

ലക്ഷദ്വീപിൽ/ആൻഡമാൻ ആൻ‍ഡ് നിക്കോബാർ ദ്വീപുകളിൽ താമസമാക്കിയിട്ടുള്ള കേരളീയരായ വിദ്യാർഥികളെയാണ് പരിഗണിക്കുക. ബന്ധപ്പെട്ട കേന്ദ്രഭരണപ്രദേശത്തെ അഡ്മിനിസ്ട്രേഷനാണ് ഇതിലേക്കുള്ള നോമിനേഷൻ നടത്തേണ്ടത്. കേരളത്തിലെ അഡ്മിറ്റിങ് അതോറിറ്റിയാണ് നിശ്ചിത തീയതിക്കകം ഈ സീറ്റിലേക്കുള്ള പ്രവേശനം പൂർത്തിയാക്കേണ്ടത്. കേരളത്തിലെ പ്രവേശന അധികാരി കേരളത്തിലെ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ആണ്.

നോമിനേറ്റ് ചെയ്യപ്പെടുന്നവർക്ക് പ്രോസ്പെക്ടസ് പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതവേണം. ഹയർ സെക്കൻഡറി/തുല്യ പരീക്ഷ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ നാലു വിഷയങ്ങൾക്കുംകൂടി 50 ശതമാനം മാർക്കുനേടി ജയിച്ചിരിക്കണമെന്നതാണ് വ്യവസ്ഥ. 2019-ൽ കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലാണ് രണ്ടുസീറ്റും സംവരണം ചെയ്തിരുന്നത്. അതിനാൽ ഈ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാൻ താത്‌പര്യമുള്ളവർ തങ്ങളുടെ ദ്വീപിലെ ഭരണകൂടത്തിന്റെ ബന്ധപ്പെട്ട ഓഫീസുമായി ബന്ധപ്പെട്ടാണ് ദ്വീപിന്റെ ഭാഗത്തുള്ള നടപടിക്രമങ്ങൾ യഥാസമയം പൂർത്തിയാക്കേണ്ടത്. 2020-ലെ പ്രോസ്പെക്ടസ് വന്നിട്ടില്ല. വരുമ്പോൾ ഈ വർഷത്തെ വ്യവസ്ഥകൾ മനസ്സിലാക്കി വേണ്ടതുചെയ്യുക

Courtesy Mathrbhoomi

No comments:

Post a Comment