ഐ.എസ്.ആർ.ഒ.യിൽ ജോലികിട്ടാൻ എന്തുപഠിക്കണം ?
- - വിവേക്, മലപ്പുറം
എസ്.എസ്.എൽ.സി. യോഗ്യതവേണ്ട തസ്തികമുതൽ പിഎച്ച്.ഡി. യോഗ്യതയായിവരുന്ന തസ്തികകളിലേക്കുവരെ ഐ.എസ്.ആർ.ഒ. അപേക്ഷ വിളിച്ചിട്ടുണ്ട്. കൂടുതൽ അവസരങ്ങളുള്ള യോഗ്യതകളും പരിമിതമായ അവസരങ്ങളുള്ള യോഗ്യതയും ഇതിൽ ഉണ്ടാകും.
മുൻവർഷങ്ങളിലെ നിയമന വിജ്ഞാപനങ്ങൾ പരിശോധിച്ചാൽ സയൻസ്, എൻജിനിയറിങ്/ടെക്നോളജി ബിരുദ/ ബിരുദാനന്തര/ഗവേഷണ യോഗ്യത, ട്രേഡ്, ഡിപ്ലോമ യോഗ്യത എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവിധ തലങ്ങളിലെ ജോലിഅവസരങ്ങളാണ് കൂടുതലും വിജ്ഞാപനം ചെയ്തിട്ടുള്ളത്. എൻജിനിയറിങ് ശാഖകളിൽ ബി.ഇ./ബി.ടെക്./ബി.എസ്‌സി. (എൻജിനിയറിങ്), വിവിധ സ്പെഷ്യലൈസേഷനുകളിൽ എം.ടെക്./എം.ഇ./എം.എസ്‌സി. (എൻജിനിയറിങ്)/പിഎച്ച്.ഡി., വിവിധ സയൻസ് വിഷയങ്ങളിൽ ബി.എസ്‌സി, എം.എസ്‌സി, പി.എച്ച്.ഡി, വിവിധ ബ്രാഞ്ചുകളിലെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ തുടങ്ങിയവ വെച്ചുകൊണ്ട് നിരവധി വിജ്ഞാപനങ്ങൾ വന്നിട്ടുണ്ട്.
എം.എ. ഹിന്ദി, എം.ബി.എ., എം.ബി.ബി.എസ്., എം.എസ്‌സി. അഗ്രിക്കൾച്ചർ, എം.എസ്‌സി. ഫിഷറീസ്, മാസ്റ്റർഓഫ് ലൈബ്രറി സയൻസ്, ബാച്ചിലർ ഓഫ് ആർക്കിടെക്ചർ, പി.ജി. പ്ലാനിങ്, പിഎച്ച്.ഡി (സോഷ്യോളജി, സോഷ്യൽവർക്ക്, ഡെവലപ്മെൻറ് കമ്യൂണിക്കേഷൻ, മാസ് കമ്യൂണിക്കേഷൻ), ഡിപ്ലോമ ഇൻ സിനിമറ്റോഗ്രഫി/വീഡിയോഗ്രഫി/സൗണ്ട് എൻജിനിയറിങ്/സൗണ്ട് റിക്കാർഡിങ്,
എസ്.എസ്.എൽ.സി./എസ്.എസ്.സി. യോഗ്യതയ്‌ക്കൊപ്പം നിശ്ചിത ഐ.ടി.ഐ. ട്രേഡ് യോഗ്യത എസ്.എസ്.എൽ.സി./എസ്.എസ്.സി. തുടങ്ങിയ യോഗ്യതകൾെവച്ചും ഐ.എസ്.ആർ.ഒ.യിൽ തൊഴിലവസരങ്ങൾ ഉണ്ടായിട്ടുണ്ട്.
മുൻകാലങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ തൊഴിൽവിജ്ഞാപനങ്ങൾ www.isro.gov.in/careers ൽ ലഭ്യമാണ്. അത് പരിശോധിച്ച് വിവിധ തൊഴിൽ അവസരങ്ങളെക്കുറിച്ചും ഓരോന്നിനും വേണ്ട യോഗ്യതയെക്കുറിച്ചും മനസ്സിലാക്കുക. അതിന്റെ അടിസ്ഥാനത്തിൽ ഒരു തീരുമാനമെടുക്കുക.
No comments:
Post a Comment