:ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ [എൻജിനിയറിങ് (ബി.ഇ.), സയൻസ് (എം.എസ്‌സി.), ഫാർമസി (ബി.ഫാം.)] പ്രവേശനത്തിനായി നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് (ബിറ്റ്സാറ്റ്) അപേക്ഷിക്കാം
പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസ്സുകളിലേക്കാണ് പ്രവേശനം. ബിറ്റ്സാറ്റ് 2020 മേയ്് 16-നും 25-നും ഇടയ്ക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടക്കും.
എൻജിനിയറിങ്: കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മാനുഫാക്ചറിങ്, ബയോടെക്നോളജി ബ്രാഞ്ചുകൾ
സയൻസ്: ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ജനറൽ സ്റ്റഡീസ് എന്നീ എം. എസ്‌സി. കോഴ്സുകൾ ലഭ്യമാണ്. ബാച്ച്‌ലർ ഓഫ് ഫാർമസി കോഴ്സും ഉണ്ട്.
യോഗ്യത: പ്ലസ് ടു/തത്തുല്യം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചവർക്ക് എല്ലാ കോഴ്സുകളിലേക്കും അർഹതയുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചവർക്ക് ബി.ഫാമിന് അപേക്ഷിക്കാം. 2019-ൽ ജയിച്ചവർക്കും 2020-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നിവയ്ക്ക് മൂന്നിനും കൂടി 75 ഉം, ഇവയിലോരോന്നിലും 60-ഉം ശതമാനം മാർക്ക് പ്ലസ് ടു-വിന് വാങ്ങണം.
www.bitsadmission.com വഴി മാർച്ച് 31-ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ നൽകാം.
No comments:
Post a Comment