ബി.ബി.എ., എം.ബി.എ. ബിരുദം ലഭിക്കും
:പ്ലസ് ടു ജയിച്ചവർക്ക് റോത്തക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഐ.പി.എം) നടത്തുന്നു. മൂന്നുമാസം വീതമുള്ള 15 ടേമുകൾ അടങ്ങുന്ന കോഴ്സ്, വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.), മാസ്റ്റർഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) ഇരട്ട ബിരുദം ലഭിക്കും. കോഴ്സിന്റെ ആദ്യ മൂന്നുവർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.) ബിരുദവുമായി പുറത്തുവരാൻ അവസരമുണ്ട്.
യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. 10- ലും 12- ലും കുറഞ്ഞത് 60 ശതമാനം വീതം മാർക്ക് നേടണം. പ്രായം 2020 ജൂലായ് 31- ന് പരമാവധി 20 വയസ്സ്. ജൂൺ 30- നകം യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്ന പ്ലസ് ടു അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
പ്രവേശനം: ആദ്യഘട്ടം മേയ്ഒന്നിന് ഐ.പി.എം. അഡ്മിഷൻ ടെസ്റ്റ് ആണ്. ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ലോജിക്കൽ റീസണിങ്, വെർബൽ എബിലിറ്റി എന്നീ മൂന്നു മേഖലകളിൽനിന്ന് 40 വീതം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ടെസ്റ്റിന് ഉണ്ടാകും. ശരിയുത്തരം നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് നഷ്ടപ്പെടും. ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പഴ്സണൽ ഇന്റർവ്യൂ (പി.ഐ.), റിട്ടൺ എബിലിറ്റി ടെസ്റ്റ് (ഡബ്ല്യു.എ.ടി.) എന്നിവയുണ്ടാകും.
അപേക്ഷകരുടെ അക്കാദമിക്, ജനറൽ അവയർനസ്, കമ്യൂണിക്കേഷൻ സ്കിൽസ്, എന്നിവ പേഴ്സണൽ ഇന്റർവ്യൂവിൽ വിലയിരുത്തും.
അപേക്ഷ: www.iimrohtak.ac.in/ ൽ 'ഐ.പി.എം' ലിങ്ക് വഴി, ഏപ്രിൽ ആറുവരെ നൽകാം.
No comments:
Post a Comment