Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday, 17 March 2020

Career News Today's Mathrbhoomi

കേരള പി.ജി./എം.ടെക്. തീയതി നീട്ടി

:കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് പി.ജി./എം.ടെക്. പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി മാർച്ച് 20 വരെ നീട്ടി. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in/

ജാം ഫലം

:ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്‌സി (ജാം) ഫലം ഐ.ഐ.ടി. കാൻപുർ http://jam.iitk.ac.in/ ൽ പ്രസിദ്ധീകരിച്ചു. മാർച്ച് 31 വരെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം

യു.ജി.സി. നെറ്റ്, സി.എസ്.ഐ.ആർ. - യു.ജി.സി. നെറ്റ്: ജൂൺ പരീക്ഷയ്ക്ക് അപേക്ഷിക്കാം

രണ്ട്‌ ഷിഫ്‌റ്റുകളിലായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ

:ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) അർഹത, സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള അർഹത എന്നിവ നിർണയിക്കുന്ന ദേശീയ എലിജിബിലിറ്റി ടെസ്റ്റുകൾക്ക് (നെറ്റ്) അപേക്ഷിക്കാം.

കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. രണ്ടു ഷിഫ്റ്റുകളിലായി രണ്ടുപരീക്ഷകളും നടക്കും. ആദ്യ ഷിഫ്റ്റ്‌, രാവിലെ 9.30 മുതൽ 12.30 വരെയും രണ്ടാം ഷിഫ്റ്റ്, ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയുമായിരിക്കും. ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയ്സ് രീതിയിലായിരിക്കും.

സി.എസ്.ഐ.ആർ. - യു.ജി.സി. നെറ്റ്

കൗൺസിൽ ഓഫ് സയന്റിഫിക്‌ ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ.), യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.) ജോയന്റ് സി.എസ്.ഐ.ആർ. - യു.ജി.സി. നെറ്റ് ശാസ്ത്രമേഖലയിലെ വിഷയങ്ങൾക്കായാണ് നടത്തുന്നത്. ലൈഫ് സയൻസസ്, ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, എർത്ത് അറ്റ്മോസ്ഫറിക് ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ് എന്നീ അഞ്ചു വിഷയങ്ങളിലായി പരീക്ഷ ജൂൺ 21-ന് നടക്കും.

ഒരു പേപ്പറാണുള്ളത്. അതിൽ മൂന്നുഭാഗങ്ങളിൽ നിന്നുമായി ചോദ്യങ്ങൾ ഉണ്ടാകും. വിഷയമനുസരിച്ച് ചോദ്യങ്ങളുടെ എണ്ണത്തിൽ മാറ്റമുണ്ടാകും. ഫലപ്രഖ്യാപനം, ജൂലായ് രണ്ടാംവാരം പ്രതീക്ഷിക്കാം.

അപേക്ഷ https://csirnet.nta.nic.in വഴി ഏപ്രിൽ 15-ന് രാത്രി 11.50 വരെയും ഫീസ് 16-ന് രാത്രി 11.50 വരെയും നൽകാം. ഫീസ്: ജനറൽ, ജനറൽ - ഇ.ഡബ്ല്യു.എസ്. - 1000 രൂപ, ഒ.ബി.സി. (എൻ.സി.എൽ.) - 500 രൂപ, പട്ടികവിഭാഗം - 250 രൂപ. ഭിന്നശേഷിവിഭാഗത്തിന് അപേക്ഷാഫീസില്ല.

യു.ജി.സി നെറ്റ്

ചില ശാസ്ത്ര വിഷയങ്ങളൊഴിച്ചാൽ മുഖ്യമായും ശാസ്ത്ര ഇതര മേഖലകളിലെ വിഷയങ്ങൾക്കാണ് (ഹ്യുമാനിറ്റീസ്‌, സോഷ്യൽ സയൻസസ്, ഭാഷാ വിഷയങ്ങൾ മുതലായവ) യു.ജി.സി. നെറ്റ് നടത്തുന്നത്. മൊത്തം 81 വിഷയങ്ങളിൽ ജൂൺ 15 മുതൽ 20 വരെ നടക്കും. മാസ്‌റ്റേഴ്‌സ് ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാർക്ക് വ്യവസ്ഥയുണ്ട്. യോഗ്യതാ പരീക്ഷയ്ക്ക് പഠിക്കുന്നവർക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം. ജെ.ആർ.എഫിന് പ്രായപരിധിയുണ്ട്.

രണ്ടു പേപ്പറുകളുള്ള പരീക്ഷയാണ്. പേപ്പർ I - 100 മാർക്കിനും (50 ചോദ്യങ്ങൾ), പേപ്പർ II - 200 മാർക്കിനും (100 ചോദ്യങ്ങൾ). രണ്ടു പേപ്പറുകളും ഇടവേളയില്ലാതെ നടത്തും. ഫലപ്രഖ്യാപനം ജൂലായ് അഞ്ചിന് പ്രതീക്ഷിക്കാം.

അപേക്ഷ ഏപ്രിൽ 16-ന് രാത്രി 11.50 വരെ https://ugcnet.nta.nic.in വഴി നൽകാം. ഫീസ് 17-ന് രാത്രി 11.50 വരെ അടയ്ക്കാം. ഫീസ്: ജനറൽ - 1000 രൂപ, ജനറൽ - ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. (എൻ.സി.എൽ.) - 500 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ് ജൻഡർ വിഭാഗങ്ങൾ - 250 രൂപ.

കാലടി സർവകലാശാലയിൽ പി.ജി.

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല എം.എ., എം.എസ്‌സി., എം.എസ്‌.ഡബ്ല്യു., എം.എഫ്.എ., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലുമാണ് പ്രവേശനം.

പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് എം.എ., എം.എസ്‌സി., എം.എസ്‌.ഡബ്ല്യു. കോഴ്‌സുകളിലേക്കുള്ള പ്രവേശനം. 10+ 2+ 3 പാറ്റേണിൽ ബിരുദം നേടിയവർക്കും ബിരുദ പ്രോഗ്രാമിന്റെ ഒന്നുമുതൽ അഞ്ചുവരെയുള്ള സെമസ്റ്ററുകൾ പൂർത്തിയാക്കി ഏപ്രിലിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. എം.എ. മ്യൂസിക്, ഡാൻസ്, തിയേറ്റർ എന്നിവയ്ക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിരുചിപരീക്ഷയും പ്രായോഗികപരീക്ഷയും ഉണ്ടാകും.

അപേക്ഷ https://ssus.ac.in/ വഴി ഏപ്രിൽ മൂന്നിനകം നൽകണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് എന്നിവ ഏപ്രിൽ 13-ന് മുൻപായി അതത് വകുപ്പ് മേധാവികൾ, കോഴ്‌സുകൾ നടത്തപ്പെടുന്ന പ്രാദേശിക കേന്ദ്രങ്ങളുടെ ഡയറക്ടർമാർ എന്നിവർക്ക് സമർപ്പിക്കണം.

Courtesy Mathrbhoomi

No comments:

Post a Comment