:പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി (ഇ.ഡബ്ല്യു.എസ്.) മാറ്റിവെച്ച സീറ്റുകളിലേക്ക് പരിഗണിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് www.cee.kerala.gov.in വഴി 15 മുതൽ അപ്‌ലോഡ് ചെയ്യാം. വില്ലേജ് ഓഫീസിൽനിന്നുള്ള സർട്ടിഫിക്കറ്റാണ് അപ്‌ലോഡ് ചെയ്യേണ്ടത്. വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകുന്നതിനുള്ള ഫോം വിദ്യാർഥികളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ നൽകി ഡൗൺലോഡ് ചെയ്യാം.
:കേംബ്രിജ് ഇംഗ്ലീഷ് സെന്റർ കോഴിക്കോട്, വിദ്യാർഥികൾക്കും അധ്യാപകർക്കും ഏപ്രിൽ ഒന്നുമുതൽ ഇംഗ്ലീഷ് പ്രാവീണ്യത്തിനുള്ള അവധിക്കാല ബാച്ച് ആരംഭിക്കുന്നു.
17-നു താഴെ പ്രായമുള്ള സ്കൂൾവിദ്യാർഥികൾക്ക് സെപ്റ്റ് പ്രോഗ്രാമും 17-നു മുകളിൽ പ്രായമുള്ള സ്കൂൾവിദ്യാർഥികൾക്ക് കേംബ്രിജ് ഇംഗ്ലീഷ് ലിംഗ്വിസ്റ്റിക് പ്രോഗ്രാമുമുണ്ട്. സ്കൂൾ, കോളേജ് അധ്യാപകർക്കുള്ള പ്രോഗ്രാമുകളുണ്ട്. 17 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾ, ഉദ്യോഗാർഥികൾ, പ്രൊഫഷണലുകൾ എന്നിവർക്ക് വിവിധ കോഴ്‌സുകൾക്ക് ചേരാം. കേംബ്രിജ് ഇംഗ്ലീഷ് പ്ലേസ്‌മെന്റ് ടെസ്റ്റും, ലിംഗ്വാസ്‌ക്കില്ലും ചേർന്ന ഇംഗ്ലീഷ് പ്രോഗ്രാമിൽ പഠിതാക്കൾക്ക് രാവിലെയും വൈകീട്ടും കോഴിക്കോട്, കണ്ണൂർ, കൊല്ലം സെന്ററുകളിൽ പഠിക്കാം. യു.എൽ.സി.സി.എസും കേംബ്രിജ് അസസ്‌മെന്റ് ഇംഗ്ലീഷും ചേർന്നാണ് സെന്റർ നടത്തുന്നത്. വിവരങ്ങൾക്ക്: 9048623456, www.uleducation.ac.in
:ത്രിവത്സര, പഞ്ചവത്സര എൽഎൽ.ബി. കോഴ്‌സുകളിലേക്കുള്ള പ്രവേശനനടപടികൾ മാർച്ച് രണ്ടാം വാരത്തോടെ ആരംഭിക്കുമെന്ന് പ്രവേശനപരീക്ഷാകമ്മിഷണർ അറിയിച്ചു.
സംവരണ ആനുകൂല്യത്തിന് അർഹരായവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ റവന്യൂ അധികാരികളിൽനിന്ന് നേരത്തേ വാങ്ങിവെക്കണമെന്ന് പ്രവേശനപരീക്ഷാകമ്മിഷണർ അറിയിച്ചു.
No comments:
Post a Comment