Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 4 March 2020

സാമ്പത്തിക സംവരണത്തിനുള്ള കുടുംബവരുമാനം

സാമ്പത്തിക സംവരണത്തിനുള്ള കുടുംബവരുമാനം കണക്കാക്കുമ്പോൾ ആരുടെയൊക്കെ വരുമാനം പരിഗണിക്കും? ഏതെങ്കിലും വരുമാനം ഒഴിവാക്കുമോ?

- സ്മിത, ഇടുക്കി

സാമ്പത്തിക സംവരണം സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (റൂൾസ്) വകുപ്പ് 12.2.2020-ൽ പുറപ്പെടുവിച്ച (എം.എസ്.) നമ്പർ 2/2020/ഉ.ഭ.പ.വ. ഉത്തരവാണ് ഇക്കാര്യത്തിൽ ഏറ്റവും പുതിയതായുള്ളത്.

അതനുസരിച്ച് കുടുംബം എന്ന നിർവചനത്തിന്റെ പരിധിയിൽ വരുന്നവർ ഇവരാണ്: അപേക്ഷകൻ/അപേക്ഷക, മാതാപിതാക്കൾ, 18 വയസ്സിൽ താഴെ പ്രായമുള്ള സഹോദരൻ/സഹോദരി, അപേക്ഷകൻ/അപേക്ഷകയുടെ പങ്കാളി, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ, കുടുംബത്തെ ആശ്രയിച്ചു കഴിയുന്ന 18 വയസ്സിനു മുകളിലുള്ളവർ.

കുട്ടികൾ എന്നതിൽ, ദത്തെടുത്ത കുട്ടികളും ഉൾപ്പെടും.

കുടുംബ വാർഷികവരുമാനം കണക്കാക്കുമ്പോൾ ഒഴിവാക്കുന്ന വരുമാന ഇനങ്ങൾ ഇവയാണ് (i) മുനിസിപ്പാലിറ്റി/മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലെ പരിധി നിർണയിക്കപ്പെട്ടിട്ടുള്ള ഹൗസ് പ്ലോട്ടുകളിൽ നിന്നുള്ള കാർഷിക വരുമാനം (ii) സാമൂഹിക സുരക്ഷാ പെൻഷനുകൾ (iii) കുടുംബ പെൻഷൻ (iv) തൊഴിലില്ലായ്മ വേതനം (v) ഉത്സവബത്ത (vi) വിരമിക്കൽ ആനുകൂല്യങ്ങൾ (vii) യാത്രാബത്ത

No comments:

Post a Comment