:സർക്കാർ മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മൈനോറിറ്റി, എൻ.ആർ.ഐ. ക്വാട്ട ഉൾപ്പെടെ ലഭ്യമായ എല്ലാ സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു.
www.cee.kerala.gov.in വഴി 20-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. നിലവിൽ സർവീസിൽ തുടരുന്ന അപേക്ഷകർ അപേക്ഷയുടെ പ്രിന്റൗട്ടും അപ്ലോഡ് ചെയ്യുന്ന അനുബന്ധ രേഖകളും ബന്ധപ്പെട്ട വകുപ്പുമേധാവിക്ക് 20-ന് വൈകീട്ട് അഞ്ചിനുമുൻപ് അയച്ചുകൊടുക്കണം.
യോഗ്യത: മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച എം.ബി.ബി.എസ്. ബിരുദം. 2020 മാർച്ച് 31-നോ അതിനുമുൻപോ ഒരുവർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കണം.
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പി.ജി. അഭിമുഖീകരിച്ച് കുറഞ്ഞ യോഗ്യതയായ 50 പെർസന്റൈൽ നേടിയിരിക്കണം.
എസ്.സി., എസ്.ടി., എസ്.ഇ. ബി.സി., എസ്.സി.- പി.ഡബ്ള്യു.ഡി., എസ്.ടി.-പി.ഡബ്ള്യു.ഡി., എസ്.ഇ.ബി.സി. -പി.ഡബ്ള്യു.ഡി. വിഭാഗക്കാർ കുറഞ്ഞത് 40 പെർസന്റൈൽ നേടിയാൽ മതിയാകും. ജനറൽ പി.ഡബ്ള്യു.ഡി.-45 പെർസന്റൈൽ. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in
No comments:
Post a Comment