കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർഥികൾക്ക് അവരുടെ അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് ജൂൺ 22-ന് വൈകീട്ട് അഞ്ചുവരെ സമയം അനുവദിച്ചു. www.cee.kerala.gov.in
•ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.) തിരുച്ചിറപ്പള്ളി പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അപേക്ഷ ജൂൺ 29 വരെ www.iiitt.ac.in വഴി നൽകാം.
•നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി ജൂൺ 30 വരെ നീട്ടി. യു.ജി.സി. നെറ്റ് ജൂൺ, ജോയന്റ് സി.എസ്.ഐ.ആർ.- യു.ജി.സി. നെറ്റ് ജൂൺ, ഇഗ്നോ പിഎച്ച്.ഡി. ആൻഡ് ഓപ്പൺമാറ്റ് പ്രവേശനപരീക്ഷ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (എ.ഐ.ഇ.ഇ.എ.), ജെ.എൻ.യു. പ്രവേശനപരീക്ഷ, ഓൾ ഇന്ത്യ ആയുഷ് പി.ജി. പ്രവേശനപരീക്ഷ എന്നിവയ്ക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://www.nta.ac.in/
No comments:
Post a Comment