ഐ.ഐ.ടി. പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിച്ച്, അതിന്റെ റാങ്ക് പട്ടികയിൽ സ്ഥാനംനേടുന്നവർക്ക് ഐ.ഐ.ടി. ബി.ആർക്. പ്രവേശനത്തിൽ താത്‌പര്യമുണ്ടെങ്കിൽ അഡ്വാൻസ്ഡ് റാങ്ക് വന്നശേഷം എ.എ.ടി.ക്ക് അപേക്ഷിക്കാം.
ബി.ആർക്. പ്രവേശനത്തിന് പരിഗണിക്കപ്പെടണമെങ്കിൽ എ.എ.ടി.യിൽ കട്ട് ഓഫ് മാർക്ക് നേടണം. എന്നാൽ, എ.എ.ടി.യുടെ അടിസ്ഥാനത്തിൽ ഒരു റാങ്ക് നൽകുന്നതല്ല. എ.എ.ടി. ജയിക്കുന്നവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചാകും ഐ.ഐ.ടി. ബി.ആർക്. പ്രവേശനം.
ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത ലഭിക്കണമെങ്കിൽ ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. പേപ്പർ അഭിമുഖീകരിച്ച് ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ വിവിധ കാറ്റഗറികളിൽനിന്നായി അർഹത ലഭിക്കുന്ന 2,50,000 പേരിൽ ഒരാളാകണം എന്നകാര്യം ശ്രദ്ധിക്കുക.
No comments:
Post a Comment