ബി.ടെക്. കഴിഞ്ഞു. ഇന്ത്യൻ എയർഫോഴ്സ് നടത്തുന്ന എ.എഫ്.സി.എ.ടി.ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നു. പരീക്ഷയുടെ ഘടന എന്താണ്?
- അനിൽ, എറണാകുളം
എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (എ.എഫ്.സി.എ.ടി.) രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷയാണ്. ജനറൽ അവയർനസ്, വെർബൽ എബിലിറ്റി ഇൻ ഇംഗ്ലീഷ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് ആൻഡ് മിലിട്ടറി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയിലെ ചോദ്യങ്ങൾ ഉൾപ്പെടുന്നതാണ്. മൊത്തം 100 ചോദ്യങ്ങൾ.
അപേക്ഷാർഥി ടെക്‌നിക്കൽ ബ്രാഞ്ചിലേക്ക് ചോയ്സ് കൊടുത്തിട്ടുണ്ടെങ്കിൽ എ.എഫ്.സി.എ.ടി.ക്കുപുറമേ എൻജിനിയറിങ് നോളജ് ടെസ്റ്റും (ഇ.കെ.ടി.) അഭിമുഖീകരിക്കണം. 45 മിനിറ്റ് ദൈർഘ്യമുള്ള ഈ പരീക്ഷയ്ക്ക് മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എന്നീ വിഷയങ്ങളിൽനിന്ന് 50 ചോദ്യങ്ങൾ ഉണ്ടാകും.
രണ്ടുടെസ്റ്റുകൾക്കും ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് രീതിയിലാകും. ഇംഗ്ലീഷിൽ ആയിരിക്കും എല്ലാ ചോദ്യങ്ങളും. ഓരോ ശരിയുത്തരത്തിനും മൂന്നുമാർക്ക് കിട്ടും. ഉത്തരംതെറ്റിയാൽ ഒരുമാർക്കുവീതം നഷ്ടപ്പെടും. സിലബസ് നോട്ടിഫിക്കേഷനിൽ ഉണ്ടാകും. വിവരങ്ങൾക്ക്: https://afcat.cdac.in/AFCAT/
No comments:
Post a Comment