നിർമിതബുദ്ധിമേഖലയിലെ മുന്നേറ്റത്തിലൂടെ ലോകത്തെ അടുപ്പിക്കാൻ ഫെയ്‌സ് ബുക്കിന്റെ മത്സരം. കരുതലിൽ ശ്രദ്ധിക്കുന്നവരെ പരസ്പരം ബന്ധിപ്പിക്കുക, അർഥപൂർണമായ അനുഭവങ്ങൾക്ക് ശക്തിപകരുക, തുറന്ന ഗവേഷണത്തിലൂടെയും പ്രാപ്യമായ പ്രവൃത്തികളിലൂടെയും ഉയർന്ന തലങ്ങളിലേക്കുവളരുക എന്നിവയൊക്കെയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.
വ്യത്യസ്തമായ, സ്വഭാവികമായി രൂപപ്പെട്ട, ഉപയോഗത്തിലുള്ള ഭാഷകളുടെ തത്ത്വങ്ങളുടെ സംയോജനംവഴി (നാച്വറൽ ലാംഗ്വേജ് ഇന്ററാക്‌ഷൻ) മനുഷ്യരെപ്പോലെത്തന്നെ പരസ്പരം ബന്ധിപ്പിക്കപ്പെട്ട യന്ത്രങ്ങളുമായോ സേവനങ്ങളുമായോ സമ്പർക്കം പുലർത്താവുന്ന Wit.ai സംവിധാനം ഉപയോഗപ്പെടുത്തിയുള്ള പ്രശ്നപരിഹാരങ്ങളാണ് മത്സരാർഥികളിൽനിന്ന് പ്രതീക്ഷിക്കുന്നത്. പ്രശ്നങ്ങൾ ഒരു പ്രാദേശിക കണ്ടെത്തൽ അടിസ്ഥാനമാക്കിയുള്ളതോ ഒരു ചെറിയ ബിസിനസ് പ്രവർത്തനമോ ഒരു സുഹൃത്തിനൊപ്പം പഠിക്കുന്ന ഒരു പുതിയ നൈപുണിയോ ആകാം. Wit.ai (https://wit.ai) പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഇതു വികസിപ്പിക്കേണ്ടത്. സജീവമായി നിലനിർത്തേണ്ട ഫെയ്‌സ്ബുക്ക് ഡവ് പോസ്റ്റ് അക്കൗണ്ടുള്ള നിശ്ചിതമേഖലകളിൽനിന്ന് ഉള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. വ്യക്തികൾ, സംഘടനകൾ, സംഘങ്ങൾ എന്നീ രീതികളിൽ പങ്കെടുക്കാം.
രജിസ്ട്രേഷൻ www.fbai2.devpost.com വഴി ജൂൺ 24-നകം ചെയ്യാം. ഒപ്പം ഡെമോ വീഡിയോ, അക്സസ് വിവരങ്ങൾ (അപേക്ഷാർഥിയുടെ വർക്കിങ് വെബ്/മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവ Wit.ai ആപ് ഐ.ഡി) എന്നിവ നൽകണം.
ഏറ്റവുംമികച്ച എൻട്രിക്ക് 3000 യു.എസ്. ഡോളറും മറ്റുസമ്മാനങ്ങളും ഉണ്ടാകും. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 2500 യു.എസ്. ഡോളർ 1500 യു.എസ്. ഡോളർ ലഭിക്കും. വ്യവസ്ഥകളും വിശദാംശങ്ങളും വെബ്സൈറ്റിൽ.
ജൂൺ 24 വരെ അപേക്ഷിക്കാം
No comments:
Post a Comment