• എൻ.എച്ച്.ടി.ഇ.ടി. ജൂൺ 27-ന്: നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം.സി.ടി.) അഫിലിയേറ്റഡ് ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ ലക്ചറർ/ടീച്ചിങ് അസിസ്റ്റന്റ് നിയമനത്തിനായി നടത്തുന്ന നാഷണൽ ഹോസ്പിറ്റാലിറ്റി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (എൻ.എച്ച്.ടി.ഇ.ടി.) ജൂൺ 27-ന് (http://thims.gov.in)
• എൻ.സി.എച്ച്.എം. - എം.എസ്‌സി. ജെ.ഇ.ഇ. ജൂൺ 28-ന്: നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം.സി.ടി.), എം.എസ്‌സി. ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) ജൂൺ 28-ന് (http://thims.gov.in).
• ഐ.പി.എം.എ.ടി. ജൂലായ് 25-ന്: ഇൻഡോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഐ.പി.എം.) പ്രവേശനത്തിനു നടത്തുന്ന അഡ്മിഷൻ ടെസ്റ്റ് ജൂലായ് 25-ന് (www.iimidr.ac.in).
• എഫ്.ഡി.ഡി.ഐ. എ.ഐ.എസ്.ടി. ജൂലായ് 26-ന്: ഫുട്‌വേർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.) ബാച്ചിലർ/ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന ഓൾ ഇന്ത്യ സെലക്‌ഷൻ ടെസ്റ്റ് (എ.ഐ.എസ്.ടി.) ജൂലായ് 26-ന് നടത്തും. അപേക്ഷ ജൂൺ 20 വരെ നൽകാം (www.fddiindia.com).
• ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ് (പുണെ) പ്രവേശനപരീക്ഷകൾ: ബി.എസ്‌സി. (ഇക്കണോമിക്സ്) -പ്രവേശനപരീക്ഷ ജൂലായ് 19-ന്. അപേക്ഷ ജൂലായ് മൂന്നുവരെ. എം.എസ്‌സി. പ്രോഗ്രാമുകൾ - ജൂലായ് 26, ജൂലായ് 10; എം.എ. (ഇക്കണോമിക്സ്)-ജൂലായ് 19, ജൂലായ് മൂന്ന് (http://gipe.ac.in/).
• ഐ.എസ്.ഐ. അഡ്മിഷൻ ടെസ്റ്റ് ഓഗസ്റ്റ് രണ്ടിന്: കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.) വിവിധ സെന്ററുകളിലായി നടത്തുന്ന ബാച്ചിലർ, മാസ്റ്റേഴ്സ്, ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിനും ഗവേഷണത്തിനുള്ള ജൂനിയർ റിസർച്ച് ഫെലോഷിപ്പ് അർഹത നിർണയത്തിനുമുള്ള അഡ്മിഷൻ ടെസ്റ്റ് ഓഗസ്റ്റ് രണ്ടിന് നടത്തും (www.isical.ac.in).
No comments:
Post a Comment