ന്യൂഡൽഹി: ലോകത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്ക് താഴേക്ക്. ആഗോള ഉന്നതവിദ്യാഭ്യാസ കൺസൽട്ടൻസിയായ ക്യു.എസ്. (ക്വാക്കറെലി സൈമണ്ട്‌സ്) പുറത്തിറക്കിയ 2021-ലെ പട്ടികയിൽ ആദ്യ 100 റാങ്കിൽ ഇന്ത്യൻ സർവകലാശാലകളോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇല്ല.
2020-ലെ പട്ടികയിൽ ഇന്ത്യയിൽനിന്ന് മുന്നിലെത്തിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മുംബൈ (152) ഇത്തവണ 172-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു 184-ാം റാങ്കിൽനിന്ന് 185-ാം റാങ്കിലേക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹി 182-ാം റാങ്കിൽനിന്ന് 193-ലേക്കും പോയി. മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സ്റ്റാൻഫഡ് സർവകലാശാല, ഹാർവാഡ് സർവകലാശാല എന്നിവയാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകളിൽ.
No comments:
Post a Comment