ഡോ. എസ്. രാജൂകൃഷ്ണൻ
വ്യത്യസ്ത ആശയങ്ങളുള്ള, അസാമാന്യ മികവുതെളിയിച്ച യുവശാസ്ത്രജ്ഞരുടെ കഴിവുകൾ കണ്ടെത്താനും വളർത്തിയെടുക്കാനുമായി ഒരു അവാർഡ്. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ ബയോടെക്നോളജി വകുപ്പാണ് ബയോടെക്നോളജിയിലെയും അനുബന്ധ മേഖലകളിലെയും ഉയർന്ന തലങ്ങളിലുള്ള ഗവേഷണങ്ങൾക്ക് ഹർ ഗോബിന്ദ് ഖുറാന-ഇന്നൊവേറ്റീവ് യങ് ബയോടെക്നോളജിസ്റ്റ് അവാർഡ് നൽകുന്നത്. ഉദ്ദേശിക്കുന്ന പ്രോജക്ട് അതിനുള്ള സൗകര്യമുള്ള ഒരു അംഗീകൃത ഗവേഷണസ്ഥാപനം/സർവകലാശാല വഴിയാണ് നടപ്പാക്കേണ്ടത്.
സ്ഥിരജോലി ഉള്ളവരും ഇല്ലാത്തവരുമായ ഇന്ത്യക്കാരായ ശാസ്ത്രജ്ഞരെ അവാർഡിന് പരിഗണിക്കും. ലൈഫ് സയൻസസ്, കംപ്യൂട്ടേഷണൽ സയൻസസ് (ബയോടെക്നോളജി, മെഡിസിൻ, ബയോളജിക്കൽ സയൻസസ്), വെറ്ററിനറി സയൻസസ്, ഫാർമസ്യൂട്ടിക്കൽ സയൻസസ്, അഗ്രിക്കൾച്ചറൽ സയൻസസ് എന്നിവയിൽ ഏതെങ്കിലും ശാഖയിൽ പിഎച്ച്.ഡി. വേണം. മെഡിസിൻ, ഡെന്റിസ്ട്രി, മാസ്റ്റേഴ്‌സ് (എം.ഡി./എം.എസ്./എം.ഡി.എസ്./തത്തുല്യം), എൻജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ് (എം.ടെക്/തത്തുല്യം) ഉള്ളവർക്കും അപേക്ഷിക്കാം.
പ്രായം 25.6.2020-ന് 35 കവിയരുത്. വനിതകൾക്കും പിന്നാക്കവിഭാഗക്കാർക്കും ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്.
സ്ഥിരം ജോലിയുള്ളവർക്ക് വർഷം ഒരുലക്ഷംരൂപയുടെ കാഷ് അവാർഡ് ലഭിക്കും. ഇല്ലാത്തവർക്ക് മാസം 75,000 രൂപ ഫെലോഷിപ്പ്. മൂന്നുവർഷത്തേക്കാണ് അവാർഡ്.
വിശദ വിജ്ഞാപനം www.dbtindia.gov.in -ൽ ലഭ്യമാണ്. അപേക്ഷ www.dbtepromis.nic.in വഴി നൽകണം.
No comments:
Post a Comment