:ഹൈദരാബാദിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ (എൻ.ഐ.എൻ.) സ്പോർട്സ് ന്യൂട്രിഷ്യനിലെ രണ്ടുവർഷ എം.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
കേന്ദ്ര സർക്കാർ കായിക, യുവജനകാര്യ മന്ത്രാലയം- എൻ.ഐ.എൻ. സ്പോർട്സ് സയൻസ് ഡിപ്പാർട്ട്മെന്റ്, ഒസ്മാനിയ സർവകലാശാല എന്നിവ ചേർന്നാണ് കോഴ്സ് നടത്തുന്നത്.
യോഗ്യത
ഹോം സയൻസ് (ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ സ്പെഷ്യലൈസേഷൻ), ന്യൂട്രിഷ്യൻ, ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ, അപ്ലൈഡ് ന്യൂട്രിഷ്യൻ ആൻഡ് പബ്ലിക് ഹെൽത്ത്, ക്ലിനിക്കൽ ന്യൂട്രിഷ്യൻ ആൻഡ് ഡയറ്ററ്റിക്സ്, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ, ലൈഫ് സയൻസസ് (ബോട്ടണി/സുവോളജി/ജനറ്റിക്സ്/
മൈക്രോബയോളജി/ബയോകെമിസ്ട്രി) എന്നിവയിലൊന്നിൽ ബി.എസ്‌സി. വേണം. എം.ബി.ബി.എസ്., ബി.എ.എം.എസ്. ബിരുദക്കാർക്കും അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിൽ 55 ശതമാനം മാർക്കുവേണം.
അപേക്ഷ
അപേക്ഷ പ്രോസ്പക്ടസ് എന്നിവ www.nin.res.in ൽ നിന്നും ഡൗൺലോഡു ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷ ജൂൺ 19-ന് വൈകീട്ട് അഞ്ചിനകം myasnin.sportsnutrition@gmail.com ൽ ലഭിക്കണം.
No comments:
Post a Comment