പ്ലസ്ടു വിദ്യാർഥികൾക്ക് ഇനിയും അപേക്ഷിക്കാവുന്ന പ്രവേശനപരീക്ഷകൾ ഉണ്ടോ? ഏതൊക്കെ?
-ഫാത്തിമ, മലപ്പുറം
പ്ലസ്ടു വിദ്യാർഥികൾക്ക് ഇപ്പോഴും അപേക്ഷിക്കാവുന്ന ചില പ്രവേശന പരീക്ഷകളും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും. ഇവയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടിയതാണ്.
* നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) -നിസർ (ഭുവനേശ്വർ), സി.ഇ.ബി.എസ്. (മുംബൈ) ഇന്റഗ്രേറ്റഡ് എം.എസ്‌സി. -ജൂൺ 14 (www.nestexam.in)
* ഐ.സി.എ.ആർ.അഗ്രിക്കൾച്ചർ അനുബന്ധ യു.ജി. കോഴ്‌സ് പ്രവേശനപരീക്ഷ (എ.ഐ.ഇ.ഇ.എ.യു.ജി) -ജൂൺ 15 (https://icar.nta.nic.in)
*ജെ.എൻ.യു. എൻട്രൻസ് എക്സാമിനേഷൻ -ബിരുദപ്രോഗ്രാം: ജൂൺ 15 (https://jnuexams.nta.nic.in)
*എഫ്.ഡി.ഡി.ഐ. എ.ഐ.എസ്.ടി. -ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.) നോയിഡയിലും മറ്റു കേന്ദ്രങ്ങളിലും നടത്തുന്ന ബാച്ചിലർ പ്രോഗ്രാം- ഓൾഇന്ത്യ സെലക്‌ഷൻ ടെസ്റ്റ് (എ.ഐ.എസ്.ടി.) -ജൂൺ 20 (https://fddiindia.com/)
* ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എ.ഐ.എൽ.ഇ.ടി) -ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി ഇന്റഗ്രേറ്റഡ് നിയമപ്രോഗ്രാം പ്രവേശനപരീക്ഷ -ജൂൺ 30 (http://nludelhi.ac.in)
* എൻ.സി.ഇ.ആർ.ടി. സി.ഇ.ടി: റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ 4/5 വർഷ ബാച്ചിലർ/മാസ്റ്റേഴ്സ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം: ജൂൺ 30 (http://cee.ncert.gov.in)
* യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് പ്രവേശനപരീക്ഷ: ഇന്റഗ്രേറ്റഡ് എം.എ/എം.എസ്‌സി. -ജൂൺ 30 (www.uohyd.ac.in/admissions-2020-21)
* കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ് -ദേശീയ നിയമ സർവകലാശാലകളിലെ ഇന്റഗ്രേറ്റഡ് നിയമപ്രോഗ്രാം -ജൂലായ് 1 (https://consortiumofnlus.ac.in)
* ഐ.ജി.ആർ.യു.എ. എൻട്രൻസ്: ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (അമേത്തി) കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സ് -ജൂലായ് 2. അപേക്ഷാഫീസ് ബാങ്ക് ചലാൻ വഴി എങ്കിൽ ജൂലായ് 6. അപേക്ഷാഫീസ് ഓൺലൈൻവഴി എങ്കിൽ ജൂലായ് 6 (http://igrua.gov.in)
* ജി.ഐ.പി.ഇ.എൻട്രൻസ് ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ് (പുണെ) ബി.എസ്‌സി. ഇക്കണോമിക്സ് -ജൂലായ് 3 (https://admissions.gipe.ac.in/)
* സിഫ്സെറ്റ് സി.ഇ.ടി.: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ് (കൊച്ചി) -ബാച്ചിലർ ഓഫ് ഫിഷറി സയൻസ് (നോട്ടിക്കൽ സയൻസ്) -ജൂലായ് 3 (www.cifnet.nic.in)
* ഐസർ ബി.എസ്.-എം.എസ് പ്രവേശനം -കെ.വി.പി.വൈ, സ്റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡ് ചാനൽ അപേക്ഷ: ജൂലായ് 8 (www.iiseradmission.in)
* ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല ബിരുദ പ്രവേശനം. - ജൂൺ 15 (http://jmicoe.in/
No comments:
Post a Comment