പൊളിറ്റിക്കൽ സയൻസ് ബി.എ. പഠിക്കാനാഗ്രഹിക്കുന്നു. കേരളത്തിലും പുറത്തുമുള്ള മികച്ച സ്ഥാപനങ്ങൾ ഏതൊക്കെയാണ്?
-സീമ, തിരുവനന്തപുരം
കേരളത്തിലെ നാല് സർവകലാശാലകളുടെ കീഴിൽ ഒട്ടേറെ കോളേജുകളിൽ ബി.എ. പൊളിറ്റിക്കൽ സയൻസ് കോഴ്സ് ലഭ്യമാണ്. *കേരള സർവകലാശാലയിൽ ഈ പ്രോഗ്രാമുള്ള സർക്കാർ/എയ്ഡഡ് കോളേജുകൾ: യൂണിവേഴ്സിറ്റി കോളേജ് (തിരുവനനന്തപുരം); വി.ടി.എം.എൻ.എസ്.എസ്. (ധനുവച്ചപുരം); എൻ.എസ്.എസ്. (പന്തളം); എസ്.എൻ. (ചെമ്പഴന്തി, കൊല്ലം, ചേർത്തല); കെ.എസ്.എം. ദേവസ്വം ബോർഡ് (ശാസ്താംകോട്ട); സെയ്ന്റ് ജോൺസ് (അഞ്ചൽ); സെയ്ൻറ്് ഗ്രിഗോറിയോസ് (കൊട്ടാരക്കര), എം.എസ്.എം. (കായംകുളം).
ഈ പ്രോഗ്രാമുള്ള മറ്റു സർവകലാശാലകളിലെ കോളേജുകളുടെ പട്ടിക ലഭിക്കുന്ന വെബ്സൈറ്റുകൾ: എം.ജി.- http://cap.mgu.ac.in/ugcap/; കോഴിക്കോട്- https://uoc.ac.in/ (Academics > Affiliated Colleges), കണ്ണൂർ: www.kannuruniversity.ac.in (Colleges)
കേരളത്തിനു പുറത്ത് ഒട്ടേറെ കേന്ദ്ര സർവകലാശാലകളിൽ പൊളിറ്റിക്കൽ സയൻസ് ബിരുദ പ്രോഗ്രാം ലഭ്യമാണ്. അവയിൽ ചിലത്.
*ബി.എ. (ഓണേഴ്സ്): ബനാറസ് ഹിന്ദു സർവകലാശാല (വാരാണസി); അലിഗഢ് മുസ്ലിം സർവകലാശാല; ജാമിയ മിലിയ ഇസ്ലാമിയ (ന്യൂ ഡൽഹി); ഡൽഹി യൂണിവേഴ്സിറ്റി, ആന്ധ്രാപ്രദേശ് കേന്ദ്ര സർവകലാശാല; ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി (മധ്യപ്രദേശ്).
*പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ.: യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, പോണ്ടിച്ചേരി സർവകലാശാല.
*ബി.എ. ഇന്റർനാഷണൽ റിലേഷൻസ് പ്രോഗ്രാം കേരള സെൻട്രൽ യൂണിവേഴ്സിറ്റിയുടെ കാപ്പിറ്റൽ സെന്ററിൽ ലഭ്യമാണ്.
No comments:
Post a Comment