:മിഷൻ ആദിത്യ എൽ 1-ന്റെ പ്രചരിപ്പിക്കലിനും പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യാം.
മിഷൻ ആദിത്യ
‘മിഷൻ ആദിത്യ എൽ-1’ എന്ന പ്രമേയം അവതരിപ്പിക്കുന്ന മത്സരം, ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് വൈകീട്ട് അഞ്ചിനാണ് നടത്തുക. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വിജ്ഞാൻ പ്രസാർ നെറ്റ് വർക്ക്; ഗുജറാത്ത് രാമൻ സയൻസ് ആൻഡ് ടെക്‌നോളജി ഫൗണ്ടേഷനുമായി ചേർന്ന് വിക്രം സാരാഭായ് ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ക്വിസ് സംഘടിപ്പിക്കുന്നത്.
20 മിനിറ്റ്, 25 ചോദ്യങ്ങൾ
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ.) മിഷൻ ആദിത്യ എൽ 1 എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും 20 മിനിറ്റിൽ ഉത്തരം നൽകേണ്ട 25 ചോദ്യങ്ങളിൽ ഭൂരിഭാഗവും. വിഷയത്തിൽ പരിജ്ഞാനമില്ലാത്തവർക്ക് സഹായകരമായ ചില പ്രഭാഷണങ്ങൾ രജിസ്‌ട്രേഷൻ സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
സ്മാർട്ട് ഫോൺ/ലാപ്‌ടോപ് ഉള്ള ആർക്കും പങ്കെടുക്കാം. www.aryabhattscienceinfo.com/ വഴി രജിസ്‌ട്രേഷൻ ജൂൺ അഞ്ചിന് വൈകീട്ട് അഞ്ചുവരെ.
സ്വർണമെഡൽ
ആര്യഭട്ട സയൻസ് ചാനലിൽ ജൂൺ അഞ്ചിന് നിശ്ചിത സമയത്തേക്ക് ചോദ്യങ്ങൾ ലഭ്യമാക്കും. മത്സരത്തിൽ ലഭിക്കുന്ന മാർക്ക് അനുസരിച്ച് സ്വർണ മെഡൽ (95 ശതമാനം മാർക്കോ കൂടുതലോ), വെള്ളി മെഡൽ (90 ശതമാനം - 95 ശതമാനം), വെങ്കല മെഡൽ (85 ശതമാനം - 90 ശതമാനം) ലഭിക്കും. പാർട്ടിസിപേഷൻ സർട്ടിഫിക്കറ്റ് എല്ലാവർക്കും ലഭിക്കും. അഞ്ചുപേർക്ക് ഗുജറാത്ത് രാമൻ സയൻസ് ആൻഡ് ടെക്‌നോളജി ഫൗണ്ടേഷൻ നടത്തുന്ന ദേശീയതല പ്രോഗ്രാമിൽ സൗജന്യമായി പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
വിവരങ്ങൾക്ക്: www.aryabhattscienceinfo.com/
No comments:
Post a Comment