:കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ കീഴിലെ മൂന്നു സ്ഥാപനങ്ങളിലെ ബാച്ചിലർ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
സ്ഥാപനങ്ങൾ: സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് (കട്ടക്); നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസ് (കൊൽക്കത്ത); നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (ചെന്നൈ)
മൂന്നു സ്ഥാപനങ്ങളിലും ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി.), ബാച്ചിലർ ഓഫ് ഓക്യുപ്പേഷണൽ തെറാപ്പി (ബി.ഒ.ടി.), ബാച്ചിലർ ഓഫ് പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബി.പി.ഒ.) എന്നീ കോഴ്സുകളാണ് ഉള്ളത്. കോഴ്സ് ദൈർഘ്യം ആറുമാസത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടെ നാലരവർഷം.
പ്ലസ് ടുവാണ് വിദ്യാഭ്യാസയോഗ്യത. ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് പൊതുവേ ബി.പി.ടി., ബി.ഒ.ടി. പ്രോഗ്രാമുകൾക്കും ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പഠിച്ചവർക്ക് ബി.പി.ഒ പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർ, ഓപ്പൺ സ്കൂൾ വിദ്യാർഥികൾ എന്നിവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. ഓഗസ്റ്റ് രണ്ടിന് നടത്തുന്ന പൊതുപ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം.
രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, ജനറൽ എബിലിറ്റി ആൻഡ് ജനറൽ നോളജ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് എന്നിവയിൽനിന്ന് ചോദ്യങ്ങൾ ഉണ്ടാകും. കോഴിക്കോടും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്.
അപേക്ഷ ജൂലായ് 10 വരെ http://svnirtar.nic.in വഴി നൽകാം.
No comments:
Post a Comment