:കേന്ദ്ര പെട്രോളിയം, നാച്വറൽ ഗ്യാസ് മന്ത്രാലയത്തിന്റെ കീഴിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി; അമേഠി, ബെംഗളൂരു (എനർജി ഇൻസ്റ്റിറ്റ്യൂട്ട്) കാമ്പസുകളിലെ 2020-’21 ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
•എം.ടെക്: (രണ്ടുവർഷം) അമേഠി - പെട്രോളിയം എൻജിനിയറിങ്, കെമിക്കൽ എൻജിനിയറിങ്.
ബെംഗളൂരു: റിന്യൂവബിൾ എനർജി, പവർ ആൻഡ് എനർജി സിസ്റ്റംസ് എൻജിനിയറിങ്, എനർജി സയൻസ് ആൻഡ് ടെക്നോളജി, ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി.
• പിഎച്ച്.ഡി.: അമേഠി -പെട്രോളിയം എൻജിനിയറിങ് ആൻഡ് ജിയോസയൻസസ്, കെമിക്കൽ എൻജിനിയറിങ് ആൻഡ് എൻജിനിയറിങ് സയൻസസ്, ബേസിക് സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ്, മാനേജ്മെന്റ് സ്റ്റഡീസ്.
ബെംഗളൂരു: കെമിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനിയറിങ്, കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്
ഓൺലൈൻ അപേക്ഷയ്ക്കും യോഗ്യതാവ്യവസ്ഥകൾ അറിയാനും: www.rgipt.ac.in
ഗേറ്റ് സ്കോർ, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് എം.ടെക്. പ്രവേശനം. പിഎച്ച്.ഡി. പ്രവേശനത്തിന് എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ ഉണ്ടാകും. അപേക്ഷ ജൂൺ 30-നകം നൽകണം.
No comments:
Post a Comment