ആദ്യവർഷം 25,000 പേർക്ക്
: ബിരുദക്കാർക്ക് നഗര-തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്മാർട്ട് സിറ്റികളിലും ഇന്റേൺഷിപ്പിന് അവസരം നൽകുന്ന ടുലിപ് (ദ അർബൻ ലേണിങ് ഇന്റേൺഷിപ്പ് പ്രോഗ്രാം) പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചു.
ടുലിപ് ഓൺലൈൻ പോർട്ടൽ കേന്ദ്രമന്ത്രിമാരായ രമേഷ് പൊഖ്രിയാൽ, ഹർദീപ് സിങ് പുരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ബി.ടെക്., ബി.ആർക്ക്., ബി.പ്ലാൻ, ബി.എസ്‌സി. തുടങ്ങിയ കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് 18 മാസത്തിനുള്ളിൽ internship.aicte-india.org/module_ulb/Dashboard/TulipMain/index.php എന്ന പോർട്ടലിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.
ആദ്യവർഷം 25,000 ബിരുദധാരികൾക്ക് ഇന്റേൺഷിപ്പിന് അവസരം ലഭിക്കുമെന്ന് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി ബിരുദധാരികൾക്ക് ഇന്റേൺഷിപ്പ് നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി സംബന്ധിച്ച് നഗരവികസന മന്ത്രാലയവും എ.ഐ. സി.ടി.ഇ.യും ധാരണാപത്രം ഒപ്പുവച്ചു.
പദ്ധതിയുടെ മേൽനോട്ടത്തിന് നഗരവിസകന സെക്രട്ടറി ചെയർമാനായി സമിതിയെയും നിയോഗിച്ചു.
No comments:
Post a Comment