:കേന്ദ്ര സർക്കാരിന്റെ സ്കിൽ ഡവലപ്മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പ് മന്ത്രാലയത്തിന്റെ കീഴിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ് നടത്തുന്ന ക്രാഫ്‌റ്റ് ഇൻസ്ട്രക്ടർ ട്രെയിനിങ് കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന ഓൾ ഇന്ത്യ കോമൺ എൻട്രൻസ് ടെസ്റ്റി (എ.ഐ.സി. ഇ.ടി.) ന് അപേക്ഷിക്കാം.
34 ട്രേഡുകളിൽ പരിശീലനം
വ്യവസായ മേഖലയ്ക്ക് ആവശ്യമുള്ള സ്കിൽഡ്/സെമി-സ്കിൽഡ് മനുഷ്യവിഭവശേഷി രൂപപ്പെടുത്തുന്നതിനുവേണ്ട പ്രായോഗിക പരിശീലന രീതികൾ; ഇൻസ്ട്രക്ടർ ട്രെയിനികളെ പരിശീലിപ്പിക്കുന്ന കോഴ്സ് ആണ് ക്രാഫ്റ്റ് ഇൻസ്ട്രക്ടർ ട്രെയിനിങ് കോഴ്സ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 28 നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ആറ് സംസ്ഥാന സർക്കാർ, 12 സ്വകാര്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ് എന്നിവവഴി 34 ട്രെയ്ഡുകളിൽ പരിശീലനം നൽകുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാഷണൽ കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിങ് (എൻ.സി.വി.ടി.) നൽകുന്ന ക്രാഫ്റ്റ് ഇൻസ്ട്രക്ടർ ട്രെയിനിങ് സർട്ടിഫിക്കറ്റ് ലഭിക്കും.
യോഗ്യത
നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.ടി.സി.)/ നാഷണൽ അപ്രന്റിസ് സർട്ടിഫിക്കറ്റ് (എൻ.എ.സി.) (പ്രസക്തമായ ട്രേഡിൽ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ്) അല്ലെങ്കിൽ അംഗീകൃത ഡിപ്ലോമ/ഡിഗ്രി ഉണ്ടായിരിക്കണം. ക്രാഫ്‌റ്റ്‌സ്‌മാൻ ട്രെയിനിങ് സ്കീം (സി.ടി.എസ്.) പദ്ധതി പ്രകാരം പരിശീലനം നേടുന്ന ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് (എ.ഐ.ടി.ടി) ന്റെ അന്തിമപരീക്ഷ, ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമിന്റെ അവസാന സെമസ്റ്റർ പരീക്ഷ എന്നിവ ജൂലായിൽ അഭിമുഖീകരിക്കുന്നവർക്ക് അപേക്ഷിക്കാം.
ഓൺലൈൻ പരീക്ഷ
ജൂലായ് 19, 20 തീയതികളിൽ നടത്തുന്ന എ.ഐ.സി.ഇ.ടി., രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഓബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഓൺലൈൻ ടെസ്റ്റ് ആണ്. പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള ട്രേഡുമായി ബന്ധപ്പെട്ട, ഐ.ടി.ഐ. നിലവാരമുള്ളതാകും 70 ശതമാനം ചോദ്യങ്ങൾ. ലോജിക്കൽ, ന്യൂമറിക്കൽ, റീസണിങ് അഭിരുചി അളക്കുന്നതായിരിക്കും 25 ശതമാനം ചോദ്യങ്ങൾ. അപേക്ഷ www.nimionlineadmission.in/2020/ വഴി ജൂൺ 27 വൈകീട്ട് അഞ്ചുവരെ നൽകാം.
No comments:
Post a Comment