: സംസ്ഥാനത്ത് കൂടുതൽ പ്രദേശങ്ങൾ ഹോട്സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജൂൺ 15 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി സപ്ലിമെൻററി പരീക്ഷകൾ മാറ്റിവെച്ചതായി രജിസ്ട്രാർ ഡോ. സലീനാ ഷാ അറിയിച്ചു. പുതുക്കിയ തീയതികൾ യഥാസമയം അറിയിക്കും.
എം.ജി.യിൽ എം.ബി.എ. പരീക്ഷാ ക്രമീകരണം
കോട്ടയം: 16-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.ബി.എ. പരീക്ഷകൾക്ക് വടക്കൻ ജില്ലകളിലുള്ള വിദ്യാർഥികൾക്ക് കോഴിക്കോട് മീഞ്ചന്ത ഗവ. കോളേജിൽ പരീക്ഷയെഴുതാം. സർവകലാശാലയുടെ അധികാരപരിധിക്കുള്ളിൽ ഏത് എം.ബി.എ. കോളേജിലും പരീക്ഷയെഴുതാനും സൗകര്യമുണ്ട്. വിദ്യാർഥികൾ നിലവിൽ പഠിക്കുന്ന കോളേജുമായി ബന്ധപ്പെട്ട് എഴുതാനുദ്ദേശിക്കുന്ന പരീക്ഷാകേന്ദ്രം ഏതെന്നറിയിക്കണം. കോേളജ് പ്രിൻസിപ്പൽമാർ മറ്റുകേന്ദ്രങ്ങളിൽ പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ പേര്, രജിസ്റ്റർ നമ്പർ, ഓരോ ദിവസവും എഴുതുന്ന പേപ്പറിന്റെ പേര് എന്നിവ ക്രോഡീകരിച്ച് ar12exam@mgu.ac.in എന്ന ഇ-മെയിലിലേക്ക് ഞായറാഴ്ച വൈകീട്ട് അഞ്ചിനകം അറിയിക്കണം.
ഇന്റേൺഷിപ്പ്
: അംഗീകൃത സർവകലാശാലകളിൽനിന്ന് ബിരുദാനന്തരബിരുദം/എം.ഫിൽ/പിഎച്ച്.ഡി. കഴിഞ്ഞവർഷം പൂർത്തീകരിച്ച/നിലവിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽനിന്ന് 2020-’-21 വർഷത്തേക്ക് കേരള സംസ്ഥാന ആസൂത്രണബോർഡ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സ്ഥിരതാമസമുള്ളവരാകണം. വിവരങ്ങളും അപേക്ഷാഫോറവും http://spb.kerala.gov.in/ എന്ന വെബ്സൈറ്റിൽ.
ന്യൂഡൽഹി: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം ഓഗസ്റ്റ് 15-ഓടെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു. ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ഫലം പ്രഖ്യാപിക്കും.
കോവിഡ്വ്യാപനം തടയാൻ അടച്ചിടൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് മാറ്റിവച്ച പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ ജൂലായ് ഒന്ന് മുതൽ 15 വരെ നടക്കും. മൂല്യനിർണയം സമാന്തരമായി നടക്കും. 15,000-ലേറെ സെന്ററുകളിലാണ് പരീക്ഷ നടക്കുന്നത്. സ്കൂളുകൾ തുറക്കുന്നത് ഓഗസ്റ്റിനുശേഷം അപ്പോഴത്തെ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
: പുതുശ്ശേരി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻ.ഐ.ടി.) ജൂലായ് സെഷനിലെ ഗവേഷണപ്രവേശനത്തിന് അപേക്ഷിക്കാം. സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വകുപ്പുകളിലാണ് അവസരം.
എൻജിനിയറിങ്ങിൽ പ്രവേശനത്തിന് എൻജിനിയറിങ്/ടെക്നോളജിയിൽ മാസ്റ്റേഴ്സ്/എം.എസ്. (റിസർച്ച്) ബിരുദം വേണം. സെൻട്രലി ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നിശ്ചിത മാർക്ക്/ഗ്രേഡ് നേടി എൻജിനിയറിങ്/ടെക്നോളജി ബാച്ചിലർ യോഗ്യത നേടിയവർക്കും അപേക്ഷിക്കാം.
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിലൊന്നിൽ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് ബന്ധപ്പെട്ട വിഷയത്തിലെ പിഎച്ച്.ഡി.ക്ക് അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പിന് യു.ജി.സി./സി.എസ്.ഐ.ആർ./നെറ്റ്/ഗേറ്റ് യോഗ്യത വേണം. എല്ലാവർക്കും മാർക്ക്/ഗ്രേഡ് വ്യവസ്ഥയുണ്ട്. ഫൈനൽ പി.ജി.വിദ്യാർഥികൾക്കും അപേക്ഷിക്കാം.
റെഗുലർ/സ്പോൺസേഡ്, ഫുൾടൈം /പാർട്ട് ടൈം വിഭാഗങ്ങളിൽ ഗവേഷണ അവസരങ്ങൾ ലഭ്യമാണ്. അപേക്ഷ http://nitpy.ac.in/admissions/ വഴി നൽകാം. അപേക്ഷാ പ്രിന്റ് ഔട്ട് അനുബന്ധരേഖകൾ സ്കാൻ ചെയ്തത് examcell@nitpy.ac.in ലേക്ക് മെയിൽ ചെയ്യണം. തപാലിലും അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15.
No comments:
Post a Comment